മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവമാണെന്ന് ഇന്ത്യൻ ഹോക്കി പ്രസിഡന്റ് ദിലീപ് ടിർക്കി. ശ്രീജേഷിന്റെ മികവിലാണ് ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ സുപ്രധാന സേവുകൾ നടത്തിയ ശ്രീജേഷ് ഷൂട്ടൗട്ടിലും ആ പോരാട്ടം തുടർന്നു. അതിനാൽ ഇന്ത്യൻ ഹോക്കി ടീമിൽ പി ആർ ശ്രീജേഷ് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.
പാരിസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന പി ആർ ശ്രീജേഷിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ ഹോക്കി പ്രസിഡന്റ് ദിലീപ് ടിർക്കി. അതേസമയം, ഇന്ത്യയെ സെമിയിൽ എത്തിച്ചതിൽ അതിയായ സന്തോഷം. ഗാലറിയിലുണ്ടായിരുന്ന കാണികൾ പേരെടുത്ത് പ്രോത്സാഹിപ്പിച്ചതിൽ അഭിമാനമുണ്ടെന്നാണ് സെമി ഫൈനലിന് ശേഷം പി ആർ ശ്രീജേഷ് പ്രതികരിച്ചത്. നല്ല പ്രകടനം പുറത്തെടുത്താൽ എതിർ ടീമിന്റെ ആരാധകരും നമ്മളെ പ്രോത്സാഹിപ്പിക്കും. താൻ രക്ഷകനാവുമെന്ന് ഇന്ത്യൻ ടീം പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയെ ജയിപ്പിക്കാനാവുമെന്നതിൽ ഉറപ്പുണ്ടായിരുന്നുവെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…