അനില്‍കുമാർ
റിയാദ്: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിൽ നിന്ന് ചാടിയ മലയാളിയെ കാണാനില്ലെന്ന് വിവരം. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. സൗദിയിലെ ഇന്ത്യൻ എംബസിയാണ് വിവരം കുടുംബത്തെ അറിയിച്ചത്. ഈ മാസം ഏഴിനാണ് കപ്പലിന് നേരെ ഹൂതികൾ ആക്രമണം നടത്തിയത്. അനിൽകുമാറിനായി നടത്തിയ തിരച്ചിൽ ഫലം കാണാതെ വന്നതോടെ എംബസി ഉദ്യോഗസ്ഥർ ഭാര്യ ശ്രീജയെ വിവരം അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അനിൽ കുമാറിന് പുറമെ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ മാത്രമാണ് കപ്പലിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യക്കാരൻ. ഹൂതി വിമതർ ആക്രമിച്ചപ്പോൾ റഷ്യക്കാരനായ ക്യാപ്റ്റനും അനിലും അഗസ്റ്റിനും ലൈഫ് ജാക്കറ്റ് ഇട്ട് കടലിലേക്ക് ചാടിയിരുന്നു. ക്യാപ്റ്റനെയും അഗസ്റ്റിനെയും രക്ഷപ്പെടുത്തിയെങ്കിലും അനിലിൻ്റെ വിവരം ലഭിച്ചില്ല.
കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാരെ ഹൂതികൾ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ട്. ഇതിൽ അനിൽകുമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. മുൻ സൈനികനായ അനിൽകുമാർ 5 വർഷമായി മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തുവരികയായിരുന്നു. സോമാലിയയിൽ ചരക്ക് ഇറക്കി മടങ്ങുമ്പോൾ ഈ മാസം 7 ന് വൈകിട്ടാണ് ഇറ്റേണിറ്റി സി എന്ന ഗ്രീക്ക് ചരക്കുകപ്പലിനുനേരെ യെമനിലെ ഹൊദൈദ തുറമുഖത്തിനു സമീപം ആക്രമണമുണ്ടായത്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…