ഡോ. രതീഷ് വേണുഗോപാൽ
ആംസ്റ്റർഡാം : ആഗോള ഡാറ്റാ സെന്റർ വിപുലീകരണ മേഖലയിൽ നിർണായക ചുവടുവെപ്പുമായി മലയാളി എഞ്ചിനീയറും സാങ്കേതിക വിദഗ്ധനുമായ ഡോ. രതീഷ് വേണുഗോപാൽ. കാലിഫോർണിയയിലെ പ്രശസ്തമായ ഗോൾഡൻ ഗേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (DBA) അദ്ദേഹം വിജയകരമായി ഡോക്ടറേറ്റ് കരസ്ഥമാക്കി. കൃത്രിമ ബുദ്ധിഅടിസ്ഥാനമാക്കി ഡാറ്റാ സെന്റർ വിപണിയുടെ വളർച്ചാ സാധ്യതകളെയും തന്ത്രപരമായ മാതൃകകളെയും വിശകലനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
“Harnessing Artificial Intelligence for Strategic Modeling of the Data Center Market Growth Opportunities” എന്ന വിഷയത്തിൽ നാല് വർഷം നീണ്ടുനിന്ന വിപുലമായ ഗവേഷണമാണ് അദ്ദേഹം പൂർത്തിയാക്കിയത്. ലോകത്തിന്റെ അഞ്ച് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഡാറ്റാ സെന്റർ വ്യവസായ പ്രമുഖരെയും അന്താരാഷ്ട്ര വിദഗ്ധരെയും ഉൾപ്പെടുത്തിയായിരുന്നു ഈ ശാസ്ത്രീയ പഠനം. ഡാറ്റാ സെന്റർ വിപണിയുടെ വികസനത്തെയും നിക്ഷേപങ്ങളെയും സ്വാധീനിക്കുന്ന 17 നിർണായക ഘടകങ്ങൾ കണ്ടെത്താനും അവ ശാസ്ത്രീയമായി സാധൂകരിക്കാനും ഈ ഗവേഷണത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു.
പുതിയ ഭൗമശാസ്ത്ര മേഖലകളിലേക്ക് ഡാറ്റാ സെന്ററുകൾ വ്യാപിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനും മുൻഗണനകൾ നിശ്ചയിക്കുന്നതിനുമായി ഒരു കൃത്രിമ ബുദ്ധിഅധിഷ്ഠിത ബിസിനസ് ഫ്രെയിംവർക്ക് ഡോ. രതീഷ് വികസിപ്പിച്ചിട്ടുണ്ട്. ആഗോള ഡിജിറ്റൽ അടിസ്ഥാനസൗകര്യ നിക്ഷേപങ്ങളിൽ കോടികളുടെ ബിസിനസ് തീരുമാനങ്ങൾ കൂടുതൽ ശാസ്ത്രീയവും വിവരാധിഷ്ഠിതവുമായി കൈക്കൊള്ളാൻ ഈ എ.ഐ മാതൃക വ്യവസായ ലോകത്തെ സഹായിക്കും. ഈ നവീനമായ ബിസിനസ് മാതൃക നിലവിൽ സർക്കാർ ബൗദ്ധിക സ്വത്തവകാശ (Intellectual Property) ഓഫീസിന്റെ ഔദ്യോഗിക പേറ്റന്റ് നടപടികളിലാണ്.
അക്കാദമിക ഗവേഷണവും പ്രായോഗിക വ്യവസായവും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിൽ ഈ നേട്ടം ഒരു മാതൃകയാണ്. വിവരസാങ്കേതികവിദ്യയിലും ഡാറ്റാ സെന്റർ മേഖലയിലുമായി ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഡോ. രതീഷ് വേണുഗോപാൽ ചെങ്ങന്നൂർ കാരക്കാട് സ്വദേശിയും തത്ത്വമയി കുടുംബാംഗവുമാണ്. ലണ്ടൻ സ്കൂൾ ഓഫ് ബിസിനസ് ആൻഡ് ഫിനാൻസിൽ നിന്ന് സ്ട്രാറ്റജിക് മാനേജ്മെന്റിൽ എം.ബി.എ ബിരുദം നേടിയ ശേഷമാണ് അദ്ദേഹം ഗവേഷണത്തിലേക്ക് തിരിഞ്ഞത്. നിലവിൽ നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സാങ്കേതിക ഭീമന്മാരായ മൈക്രോസോഫ്റ്റ് കോർപ്പറേഷനിൽ റീജിയണൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, വിവിധ രാജ്യങ്ങളിലെ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾക്കും തന്ത്രപ്രധാന പദ്ധതികൾക്കും നേതൃത്വം നൽകിവരികയാണ്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…