pravasi

മനോനില തെറ്റി തെരുവില്‍ അലഞ്ഞ പ്രവാസിക്ക് തുണയായത്, മലയാളി സാമൂഹിക പ്രവര്‍ത്തകന്‍

റിയാദ്: ഇന്ത്യാക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ ഇന്ത്യൻ എംബസി അഭയം നിഷേധിച്ച കൊൽക്കത്ത സ്വദേശിയ്ക്ക് മലയാളി ജീവകാരുണ്യ പ്രവർത്തകൻ തുണയായി. മനോനില തെറ്റി റിയാദിലെ തെരുവിൽ അലഞ്ഞ അഷ്റഫ് എന്ന ബംഗാളി യുവാവിനാണ് ഒ.ഐ.സി.സി തൃശൂർ ജില്ലാ ജീവകാരുണ്യ പ്രവർത്തകൻ നേവൽ ഗുരുവായൂർ സംരക്ഷണമൊരുക്കിയത്.

താടിയും മുടിയും വളർത്തി മാസങ്ങളായി കുളിക്കുകയോ വസ്‍ത്രങ്ങള്‍ അലക്കുകയോ ചെയ്യാതെ നടന്ന ഇയാളെ നേവൽ ഏറ്റെടുത്ത് കുളിപ്പിക്കുകയും മുടിവെട്ടി കൊടുക്കുകയുമായിരുന്നു. മാത്രമല്ല എല്ലാ ദിവസവും ഭക്ഷണം എത്തിക്കുകയും ചെയ്യുന്നു. പേരും നാടും മാത്രമേ യുവാവ് പറയുന്നുള്ളൂ. അതിൽ കൂടുതൽ ഒന്നും വ്യക്തമല്ല. ഇന്ത്യൻ എംബസി, സൗദി അധികൃതർ തുടങ്ങിയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് നേവൽ.

സൗദി വിസയിൽ വന്ന ആളല്ലെന്നാണ് സൗദി രേഖകൾ പരിശോധിച്ചപ്പോൾ മനസിലാകുന്നത്. അതുകൊണ്ട് തന്നെ ഏത് രാജ്യക്കാരനെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ഇല്ലാത്തതിനാൽ അഭയം നൽകാൻ പരിമിതിയുണ്ടെന്ന് എംബസി അധികൃതർ അറിയിക്കുകയായിരുന്നു. മനോരോഗിയാതിനാൽ സൗദി നാടുകടത്തൽ കേന്ദ്രത്തിലും പാർപ്പിക്കാനാവില്ല എന്ന് അവരും നിലപാടെടുത്തു. അതോടെ റിയാദിലെ തന്നെ ഒരു പാർക്കിൽ പാർപ്പിച്ചിരിക്കുകയാണ് യുവാവിനെ. നേവൽ എല്ലാദിവസവം പോയി കാണുകയും എല്ലാ നേരവും ഭക്ഷണം കൊണ്ടു കൊടുക്കുകയും ചെയ്യും. രേഖകൾ കണ്ടെത്തി കുടുംബത്തിന്റെ അടുത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് നേവൽ ഗുരുവായൂർ.

Meera Hari

Recent Posts

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

16 mins ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

17 mins ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

43 mins ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

1 hour ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

2 hours ago