Kerala

തൃശ്ശൂരിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊന്ന സംഭവം; രണ്ടുപേർ പോലീസ് പിടിയിൽ

ചാവക്കാട്: തൃശ്ശൂരിലെ ചാവക്കാട് ബിജെപി പ്രവർത്തകനെ (BJP Worker Murder)കുത്തിക്കൊന്ന സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. അനീഷ്, സുനീർ എന്നിവരാണ് കസ്റ്റഡിയിലായത്. മണത്തല കൊപ്പര വീട്ടിൽ ബിജു ആണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിൽ എന്ന് ബിജെപി ആരോപിച്ചിരുന്നു. ബൈക്കിൽ വന്ന മൂന്ന് പേരാണ് ബിജുവിനെ കുത്തി വീഴ്തിയത്. ഇതിൽ രണ്ട് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്.

പ്രവാസിയായ ബിജു മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും ശ്രമിക്കുമ്പോഴാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ബിജെപി ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും ബിജെപി ആരോപിച്ചിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വച്ചാണ് സംഭവം നടന്നത്. ബൈക്കിൽ വന്ന മൂന്നുപേർ ബിജുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഓടികൂടിയ നാട്ടുകാർ ചാവക്കാട്ടെ ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

4 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

5 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

6 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

6 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

7 hours ago