Kerala

മേടപ്പുലരിയുടെ വരവറിയിച്ച് ലോകമെമ്പാടുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു, കാണിക്കാഴ്ച്ച ഒരുക്കിയും, കൈനീട്ടം നൽകിയും ആഘോഷം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

മേടപ്പുലരിയുടെ വരവറിയിച്ച് കേരളം ഇന്ന് വിഷു ആഘോഷിക്കുന്നു. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായ കാർഷികോത്സവമാണ് വിഷു. പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെൺപുലരിയാണ് മലയാളികൾക്ക് ഓരോ വിഷുക്കാലവും. കാണിക്കാഴ്ച ഒരുക്കിയും, പടക്കം പൊട്ടിച്ചും, കൈനീട്ടം നൽകിയും മലയാളികൾ വിഷു ആഘോഷിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കാർഷിക സംസ്കൃതിയുടെ നിത്യനൂതനതയുടെ പ്രതീകം കൂടിയാണ് വിഷു. സനാതന സംസ്കാരത്തിന്റെ എല്ലാ സവിശേഷതകളും വിളിച്ചോതുന്ന ഉത്സവം.

ലോകമെമ്പാടുമുള്ള മലയാളികൾ മലയാളത്തനിമയോടെ തന്നെ വിഷു ആഘോഷിക്കുന്നു. ഇന്നലെ മുതൽ ഒരുക്കങ്ങൾ ആരംഭിച്ചു. കണിയൊരുക്കുന്ന വസ്തുക്കളുടെ വിപണി സജീവമായിരുന്നു. കണിക്കൊന്നപൂക്കുലയും കണിവെള്ളരിയും, ചക്കയും, മാങ്ങയും, കൈതച്ചക്കയും വിപണി കയ്യടക്കി. ഇന്ന് അതിരാവിലെ മുതൽ തന്നെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഗുരുവായൂർ, അമ്പലപ്പുഴ, തിരുവമ്പാടി, മലയിൻകീഴ് നെയ്യാറ്റിൻകര തുടങ്ങിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ദർശനത്തിന് നീണ്ട ക്യു തുടരുകയാണ്. വിഷുവിനോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജകളും ചടങ്ങുകളും ക്ഷേത്രങ്ങളിൽ തുടരുകയാണ്.

രാഷ്ട്രപതിയും, പ്രധാനമന്ത്രിയും മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസും കേരള ഗവർണർ രാജേന്ദ്ര ആർലേക്കറും വിഷു ആശംസകൾ അറിയിച്ചു. എല്ലാ പ്രേക്ഷകർക്കും തത്വമയിയുടെ വിഷു ആശംസകൾ.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

21 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

22 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

22 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago