Kerala

ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്, ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരുടെ പേര് പുറത്തുവിട്ട് അടൂര്‍ പ്രകാശ്; പരാതി ശരിവച്ച്‌ ജില്ലാ കലക്ടര്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന പരാതി ശരിവച്ച്‌ ജില്ലാ കലക്ടര്‍. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പട്ടിക തയാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് നടക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

ഒരാളുടെ പേരില്‍ തന്നെ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്‍റെ പരാതി. വോട്ടര്‍ പട്ടികയിലെ പേജുകള്‍ അടക്കം ഉള്‍പ്പെടുത്തി അടൂര്‍ പ്രകാശ് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതിയും നല്‍കി.

ഈ പരാതി പരിശോധിച്ചപ്പോള്‍ ചില പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയെന്ന് ജില്ലാ കലക്ടര്‍ കെ.വാസുകി അറിയിച്ചു. കള്ളവോട്ട് തടയാന്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ കൂടി സഹായത്തോടെയാണ് പട്ടികയില്‍ കൃത്രിമം കാട്ടിയതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആരോപണം. 1,12,322 പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയാണ് തെളിവു സഹിതം അടൂര്‍ പ്രകാശ് പരാതി നല്‍കിയത്.

ഒരു ലക്ഷത്തിലേറെ ഇരട്ട തിരിച്ചറിയില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കമെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്‍റെ ആരോപണം. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്ന് മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു ഒരാളുടെ പേരില്‍ തന്നെ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്.

ഇതുപയോഗിച്ച്‌ ഒന്നിലേറെ തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന വോട്ടര്‍പട്ടികയിലെ പേജുകള്‍ അടൂര്‍ പ്രകാശ് പുറത്തുവിട്ടു. ബൂര്‍ത്ത് ലെവല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ക്രമക്കേടെന്നാണ് ആരോപണം

B4 Admin

Recent Posts

പുരാതന കാശിയില്‍ നിന്ന് ആധുനിക ഗതാഗതത്തിലേക്ക്. മോദി സര്‍ക്കാരിന്റെ വരുണ എലിവേറ്റഡ് കോറിഡോര്‍ വാരണാസിയെ എങ്ങനെ മാറ്റും ?

മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…

12 minutes ago

പശുവിന്‍ പാല്‍ കൊഴുപ്പില്ല. പകരം MG-90ഉം അസറ്റിക് ആസിഡും. തിരുപ്പതി ലഡ്ഡു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…

2 hours ago

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

2 days ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago

വിശുദ്ധ നഗരത്തിന് നേരെയുള്ള ഹൂതി ഡ്രോണ്‍ ആക്രമണം. ഞെട്ടിത്തരിച്ച് ആഗോള സമൂഹം. ശക്തമായ നിലപാടുയര്‍ത്തി ഭാരതം

മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…

2 days ago

മെഡിക്കൽ ഷോപ്പുകളിൽ ഇനി സിസിടിവി നിരീക്ഷണം; ഷെഡ്യൂൾ H, H1, X മരുന്നുകളുടെ അനധികൃത വിൽപ്പന തടയാൻ കേന്ദ്രത്തിന്റെ മാസ്റ്റർ സ്ട്രോക്ക്!

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…

2 days ago