Mamata Banerjee is misleading the public by not taking strict action against the culprits; Nirbhaya's mother wants her to resign as Chief Minister
കൊൽക്കത്ത: സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സമ്പൂർണ്ണ പരാജയമാണെന്ന് വെളിപ്പെടുത്തി ദില്ലി നിർഭയ കേസ് പെൺകുട്ടിയുടെ അമ്മ ആശാദേവി. മുഖ്യമന്ത്രി രാജിവച്ച് ഒഴിയണമെന്നും ആശാദേവി ആവശ്യപ്പെട്ടു. ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ മമതയ്‌ക്ക് സാധിച്ചിട്ടില്ലെന്നും ഇവർ ആരോപിച്ചു.
”അവർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരത്തിൽ ക്രൂരമായ ഒരു സംഭവം നടന്നത്. അവിടെ അവർ സ്വയം പ്രതിഷേധ സമരം നടത്തി ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. അവർ ഒരു സ്ത്രീയാണ്. സംസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അവർക്ക് തന്റെ അധികാരം ഉപയോഗിക്കാമായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുന്നതിന് പകരം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മമത ശ്രമിക്കുന്നത്. സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട അവർ രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും” ആശാദേവി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് എത്രയും വേഗം കർശന ശിക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ഉണ്ടാകണമെന്നും, അല്ലാത്തപക്ഷം ഇനിയും ഇത്തരത്തിലുള്ള അതിക്രമങ്ങൾ തുടർക്കഥയാകുമെന്നും ആശാദേവി പറയുന്നു.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…