Cinema

മമ്മൂട്ടി- ലിജോ ജോസ് ചിത്രം; രമ്യ പാണ്ഡ്യൻ നായിക; സിനിമ തമിഴിലും മലയാളത്തിലും?

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. തമിഴിലും മലയാളത്തിലുമായി എടുക്കുന്ന ചിത്രത്തിൽ നടി രമ്യ പാണ്ഡ്യനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. താരത്തിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണിത്. നിലവില്‍ പഴനിയില്‍ പുരോഗമിക്കുന്ന ഷെഡ്യൂളില്‍ രമ്യ ജോയിന്‍ ചെയ്‍തെന്നാണ് റിപ്പോര്‍ട്ട്. രമ്യയുടെ ഒരു ലൊക്കേഷന്‍ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പഴനിയിലാണ് സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നത്.

30 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന വിവരം മാത്രമാണ് പുറത്തുവന്നിരുന്നത്. മമ്മൂട്ടിയുടെ പുതിയ ബാനറായ മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം‌ എന്ന പ്രത്യേകതയുമുണ്ട്. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലിജോയും മമ്മൂട്ടിയും ചേർന്ന് നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലേയും തമിഴിലേയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക.

ചിത്രത്തിന്‍റെ കഥയും ലിജോയുടേത് തന്നെയാണ്. ചിത്രം മലയാളത്തിനൊപ്പം തമിഴിലും പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. എസ് ഹരീഷ് ആണ് തിരക്കഥയൊരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സഹ നിര്‍മ്മാണം. തമിഴ്നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ പഴനിയാണ്. നാല്‍പത് ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തേനി ഈശ്വറാണ് ഛായാഗ്രഹണം.

admin

Recent Posts

മേയറുടെ വാദങ്ങൾ പൊളിയുന്നു! കാർ നിർത്തിയത് സീബ്ര ലൈനിൽ; ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ…

40 mins ago

മേയറുടെ ന്യായികരണങ്ങൾക്കെതിരെ വീണ്ടും കെഎസ്ആർടിസി ഡ്രൈവര്‍; ‘ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ; പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍…

1 hour ago

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം…

1 hour ago

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

2 hours ago

മേയറുമായുള്ള തർക്കം! കെ എസ് ആർ ടി സി ഡ്രൈവറോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിർദേശം;ഡിടിഒക്ക് മുൻപാകെ ഹാജരായി വിശദീകരണം നൽകണം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കെഎസ്ആര്‍ടിസി ഡ്രൈവറായ യദുവിനോട്…

2 hours ago