mammootty-starring-cbi-5-trailer-out
ആരാധകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മുക്ക ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. കെ. മധു- എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ മമ്മൂട്ടി വീണ്ടും സേതുരാമയ്യർ ആയി വരുമ്പോൾ പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്. അയ്യരുടെ അഞ്ചാം വരവ് കളറാക്കും എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ഇപ്പോഴിതാ ആകാംക്ഷ വീണ്ടും ഉയർത്തികൊണ്ട് ‘സിബിഐ 5 ദ ബ്രെയിൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ്. ദുരൂഹ മരണങ്ങളുടെ പിന്നിലെ കാരണം കണ്ടെത്താൻ എത്തുകയാണ് സേതുരാമയ്യരും ടീമും.
മാത്രമല്ല സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസന്റെ ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളികൾ തന്നെയാകും ഈ ചിത്രത്തിലെയും സവിശേഷത. വിക്രം എന്ന കഥാപാത്രമായി ജഗതിയെയും ട്രെയിലറിൽ കാണാനാകും. കൂടാതെ ചാക്കോ ആയി മുകേഷും എത്തുന്നുണ്ട്. രഞ്ജി പണിക്കറും ശക്തമായ കഥാപാത്രമായി എത്തുന്നുണ്ട്.
അതേസമയം സിബിഐ അഞ്ചാം ഭാഗം എത്തുമെന്ന പ്രഖ്യാപനം മുതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. എന്നാൽ ഇപ്പോൾ ഈ ചോദ്യങ്ങൾക്കെല്ലാം തന്നെ വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മാത്രമല്ല മകൻ രാജ്കുമാറും ചിത്രത്തിൽ ജഗതിക്കൊപ്പം ഉണ്ടാകും.
ഈ ചിത്രത്തിൽ നടി ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നീണ്ട ഇളവേളയ്‌ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവരെക്കൂടാതെ മുകേഷ്, രഞ്ജി പണിക്കർ, സായ് കുമാർ എന്നിവർക്കൊപ്പം ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സ്വർഗചിത്ര അപ്പച്ചനാണ്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. അതേസമയം 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…