man-and-his-lover-get-20-years-imprisonment-in-pocso-case
പത്തനംതിട്ട: പതിനൊന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പത്തനംതിട്ട സ്വദേശികളായ അജി കാമുകി സ്മിത എന്നിവരാണ് പ്രതികൾ. പത്തനംതിട്ട പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ് ഇവരെ കഠിന തടവിന് ശിക്ഷിച്ചത്.
അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒന്നാംപ്രതി അജിയ്ക്ക് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. പീഡനത്തിന് കൂട്ടുനിന്നതിന് കാമുകി സ്മിതയെയും 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 25000 രൂപ പിഴ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.
കേസിനാസ്പദമായ സംഭവം നടന്നത് 2017 ജൂണിലാണ്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാംപ്രതിയായ സ്മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഇവിടെവെച്ച് ഒന്നാംപ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കോന്നി പോലീസാണ് പ്രതികളെ പിടികൂടിയത്.
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…