Friday, September 18, 2026

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനും കൂട്ടുനിന്ന കാമുകിയ്ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

പത്തനംതിട്ട: പതിനൊന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പത്തനംതിട്ട സ്വദേശികളായ അജി കാമുകി സ്മിത എന്നിവരാണ് പ്രതികൾ. പത്തനംതിട്ട പോക്‌സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ആണ് ഇവരെ കഠിന തടവിന് ശിക്ഷിച്ചത്.

അതേസമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒന്നാംപ്രതി അജിയ്ക്ക് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. പീഡനത്തിന് കൂട്ടുനിന്നതിന് കാമുകി സ്മിതയെയും 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 25000 രൂപ പിഴ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.

കേസിനാസ്പദമായ സംഭവം നടന്നത് 2017 ജൂണിലാണ്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാംപ്രതിയായ സ്മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഇവിടെവെച്ച് ഒന്നാംപ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കോന്നി പോലീസാണ് പ്രതികളെ പിടികൂടിയത്.

Related Articles

Latest Articles