CRIME

കോട്ടയത്ത് ലഹരിവേട്ട; ഹാ​ഷീ​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി കൂട്ടിക്കൽ സ്വദേശി താ​രി​ഖ് പിടിയിൽ

കോട്ടയം: കോട്ടയത്ത് ലഹരി വേട്ട.കോട്ടയം പാലായിൽ ഹാ​ഷീ​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ. മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി ക​ട​വു​ക​ര​യി​ൽ വീ​ട്ടി​ൽ 26കാരനായ താ​രി​ഖ് തൗ​ഫീ​ഖ്​ ആണ് അ​റ​സ്റ്റി​ലായത്.

കെ.​കെ റോ​ഡി​ൽ പാ​ലാ എ​ക്സൈ​സ് ന​ട​ത്തി​യ ഹൈ​വേ പ​ട്രോ​ളി​ങ്ങി​നി​ട​യിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.

നി​ർ​ത്താ​തെ പാ​ഞ്ഞ കാ​ർ പി​ന്തു​ട​ർ​ന്ന് 19-ാം മൈ​ലി​ൽ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ൽ​ നി​ന്ന്​ 18 ഗ്രാം ​ഹാ​ഷീ​ഷ് ഓ​യി​ലും 13 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് സംഘം പി​ടി​കൂ​ടി​യ​ത്.

താരിഖ് തന്റെ സു​ഹൃ​ത്തി​ന്റെ ഹ്യു​ണ്ടാ​യ് ഇ​യോ​ൺ കാ​റി​ൽ കൂ​ട്ടി​ക്ക​ലി​ൽ ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കാ​ർ ഓ​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് പ​ട്രോ​ളി​ങ്​ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ർ​ത്തി​യി​ല്ല.

പിന്നീട് വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടുകയായിരുന്നു. പിടികൂടിയ​പ്പോ​ൾ ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ലാ​യി​രു​ന്നു എന്ന് എക്സൈസ് സംഘം പറയുന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ലഹരിവസ്തുക്കളോടൊപ്പം ശ​രീ​രം പു​ഷ്ടി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ്രോ​ട്ടീ​ൻ പൗ​ഡ​ർ കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.

താ​രി​ഖ് ഇ​റ്റ​ലി​യി​ൽ മൂ​ന്നു​വ​ർ​ഷം എം.​ബി.​ബി.​എ​സി​ന് പ​ഠി​ച്ചെ​ങ്കി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

പ​രി​ശോ​ധ​ന​യി​ൽ പാ​ലാ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ രാ​ജേ​ഷ് ജോ​ൺ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ കെ.​വി. ബാ​ബു, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ നി​ഫി ജേ​ക്ക​ബ്, ഡി. ​അ​മ​ൽ​ദേ​വ്, ഡ്രൈ​വ​ർ ബി​ബി​ൻ ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.പ്രതിയെ ച​ങ്ങ​നാ​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

തിരുവാഭരണ ഘോഷയാത്ര മൂന്നാം ദിന കാഴ്ചകൾ | LIVE | Day 3

B4 Admin

Recent Posts

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

1 hour ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

1 hour ago

ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചു: ആഴ്ചയിൽ രണ്ട് ദിവസം സർവീസ്, പുതിയ വിമാനത്താവള ടെർമിനൽ വികസനം വിലയിരുത്തി മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…

1 hour ago

സുപ്രീം കോടതി അനുമതി നൽകിയിട്ടും തിരുപ്പറങ്കുൻട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല: പതിവ് ദീപമണ്ഡപത്തിൽ ചടങ്ങ് നടത്തി, ശക്തമായ പ്രതിഷേധവുമായി ഹിന്ദു സമൂഹം

സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…

1 hour ago

സ്കൂൾ ബാഗുകളുടെ ഭാരത്തിന് വിട: അടുത്ത അധ്യയന വർഷം മുതൽ എൽ.പി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം!

വിദ്യാർത്ഥികളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി; ആദ്യഘട്ടത്തിൽ ലോവർ പ്രൈമറി…

2 hours ago

വാട്സ്ആപ്പ് വെബ് ഉപയോഗത്തിൽ ജാഗ്രത വേണം: അനധികൃത പ്രവേശനത്തിനും ആൾമാറാട്ട തട്ടിപ്പിനും സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാട്സ്ആപ്പ് വെബിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ…

4 hours ago