India

മകൾ ലവ് ജിഹാദിനിരയായി; പിന്നാലെ ഭാര്യയും മകനും മത പരിവർത്തനത്തിലൂടെ ഇസ്ലാമിക തീവ്രവാദ സംഘത്തിനൊപ്പം ചേർന്നു; കുടുംബത്തെ വിട്ടുകിട്ടാൻ മത തീവ്രവാദികൾ ആവശ്യപ്പെട്ടത് 25 ലക്ഷം രൂപ; ഗുജറാത്തിൽ കുടുംബം നഷ്ടപ്പെട്ടയാൾ ആത്മഹത്യക്ക് ശ്രമിച്ചു; സംഘത്തെ വലയിലാക്കി ഗുജറാത്ത് പോലീസ്

പാലൻപൂർ, ഗുജറാത്ത്: മകളെ ലവ് ജിഹാദിലൂടെ ഒരു മത തീവ്രവാദി സ്വന്തമാക്കി. പിന്നാലെ അവർ ഭാര്യയേയും മകനെയും മതം മാറ്റി അവരോടൊപ്പം കൂട്ടി. സ്വന്തം കുടുംബം നഷ്ടപ്പെട്ടയാൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുജറാത്തിലെ പാലൻപൂരിൽ ഹരേഷ് സോളങ്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയേയും മക്കളെയും വീണ്ടെടുക്കാൻ ഇയാൾ നടത്തിയ ശ്രമം പരാജയപ്പെട്ടതിനു ശേഷമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഹരേഷ് സോളങ്കിയുടെ സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രതിയായ സൊഹൈൽ ഷെയ്‌ഖിനും അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസ്സെടുത്തു.

ഹരേഷ് സോളങ്കിയുടെ മകളാണ് സൊഹൈൽ ഷെയ്ഖിന്റെ മകൻ ഐജാസ് ഷെയ്‌ഖുമായി അടുക്കുന്നത്. കുടുംബം ഈ ബന്ധത്തെ എതിർത്തെങ്കിലും ഇവർ ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയെ മതം മാറ്റിയശേഷം സൊഹൈൽ ഷെയ്ഖിന്റെ കുടുംബം കൊണ്ടുപോയി. പിന്നീട് മകളെ കാണാൻ താൽപ്പര്യം കാണിച്ച ഹരേഷിന്റെ ഭാര്യയോടും മകനോടും അവർ മതം മാറാൻ ആവശ്യപ്പെട്ടു. ഭാര്യയും മകനും പതിയെ അവരുടെ കെണിയിൽ പെട്ടതായും. വീട്ടിലവർ നാമാസ് ചെയ്തിരുന്നതായും ഹരേഷിന്റെ സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തന്റെ കുടുംബത്തെ വീണ്ടെടുക്കാൻ ഹരേഷ് സൊഹൈലുമായി ബന്ധപ്പെട്ടെങ്കിലും കുടുംബത്തെ കാണണമെങ്കിൽ ഇസ്‌ലാമിലേക്ക് മതം മാറണമെന്നും 25 ലക്ഷം രൂപ നൽകണമെന്നും നിബന്ധന വയ്ക്കുകയായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജ്ജി നൽകി കുടുംബത്തെ വീണ്ടെടുക്കാനുള്ള ഹരീഷിന്റെ ശ്രമവും നേരത്തെ പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

Kumar Samyogee

Share
Published by
Kumar Samyogee

Recent Posts

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; കേരള തീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും വന്നേക്കാം ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ…

4 mins ago

തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി പ്രകടനം ! കോൺഗ്രസ്‌ ​നേതാവ് സോണിയ ഗാന്ധിക്കായി ക്ഷേ​ത്രം നിർമിച്ച് പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ക​രിം​ന​ഗ​ർ: തെ​ല​ങ്കാ​ന​യി​ൽ കോൺഗ്രസ് നേതാവ് സോ​ണി​യാ ഗാന്ധിക്കായി പ​ണി​ക​ഴി​പ്പി​ച്ച ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം​ ചെ​യ്തു. തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി…

7 mins ago

മ_ര_ണ_ത്തെ വെല്ലുവിളിച്ച് ഭാരതത്തിനായി പോരാടിയ വീരൻ! പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര

മ_ര_ണ_ത്തെ വെല്ലുവിളിച്ച ഭാരതത്തിന്റെ വീര പുത്രൻ ! കാർഗിലിന്റെ സിംഹരാജാവ് ! പാകിസ്ഥാനെ വിറപ്പിച്ച പരം വീർ ചക്ര ക്യാപ്റ്റൻ…

53 mins ago

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

9 hours ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

9 hours ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

9 hours ago