തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഞെട്ടിച്ച് അരും കൊല. തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന് ആത്മഹത്യചെയ്തു. കാരക്കോണം സ്വദേശിയായ അനുവാണ് കാമുകിയായ അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് അനു അഷിതയെ കൊന്നത്. കാമുകന് അനുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്.
അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു.
ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത ആശുപത്രിയില്‍ വച്ചു മരിച്ചു. അനുവിന്റെ നില അതീവഗുരുതരമായി തുടരുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അഷിതയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നാണ് ലഭ്യമായ വിവരം.
കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരുകയും ഭീകരകുറ്റകൃത്യങ്ങൾക്ക് തയ്യാറെടുക്കുകയും പ്രായപൂർത്തിയാകാത്ത മകളെ സിറിയയിലേക്ക് കൊണ്ടുപോകുകയും ചെയ്ത കേസിൽ നെതർലാൻഡ്സിലെ ദമ്പതികൾക്ക്…
2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…