'Man Ki Baat'; Today the Prime Minister will address the 102nd edition
ദില്ലി: പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 102-ാം പതിപ്പിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക. രാഷ്‌ട്ര പുരോഗതിക്ക് മാർഗ നിർദ്ദേശം നൽകുന്നതും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പൗരന്മാരെ പരിചയപ്പെടുത്തുന്നതുമായ പരിപാടി ശ്രവിക്കാൻ കാത്തിരിക്കുകയാണ് രാജ്യം.
2014 ഒക്ടോബർ 3-ന് ആരംഭിച്ച ഈ പരിപാടി, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരെ അഭിസംബോധന ചെയ്യുന്നു. സർക്കാരിന്റെ പൗര-സമ്പർക്ക പരിപാടിയാണ് മൻ കി ബാത്ത്. ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനം, കൃഷി, കല, സംസ്‌കാരം, ആരോഗ്യം തുടങ്ങിയ എല്ലാ വിഷയങ്ങളും പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ ഉൾപ്പെടുത്തുകയും ഓരോ തവണയും തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിൽ സമൂഹത്തിന് പുതിയ എന്തെങ്കിലും അവതരിപ്പിക്കുകയും ചെയ്യുന്നു.
22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, അറബിക്, പേർഷ്യൻ, തുടങ്ങീ 11 വിദേശ ഭാഷകളിലും ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്നു. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…