മുംബൈ: അമിതമായി മദ്യപിച്ചതിനുശേഷം 49കാരൻ വെളിപ്പെടുത്തിയത് മൂന്ന് പതിറ്റാണ്ടിന് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവർച്ചയുടേയും കഥ. ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
1993 ഒക്ടോബറിൽ മഹാരാഷ്ട്രയിലെ ലോണാവാലയിൽ നടന്ന സംഭവങ്ങളാണ് അവിനാശ് വെളിപ്പെടുത്തിയത്. 19കാരനായ അവിനാശും മറ്റു രണ്ടുപേരും ചേർന്ന് ലോണാവാലയിൽ ഒരു വീട് കൊള്ളയടിക്കുകയും അതിനിടെ വീട്ടുടമയായ അൻപത്തഞ്ചുകാരനെയും ഭാര്യയെയും കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ വീടിനടുത്ത് കടയുണ്ടായിരുന്ന അവിനാശിന്റെ നേതൃത്വത്തിലായിരുന്നു കവർച്ച ആസൂത്രണം ചെയ്തത്.
കൊലപാതകത്തിൽ അവിനാശിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. കൊലപാതകങ്ങൾക്കും കവർച്ചയ്ക്കും പിന്നാലെ തന്റെ അമ്മയെ ഉപേക്ഷിച്ച് അവിനാശ് ദില്ലിയിലേക്ക് കടന്നു. പിന്നീട് ഇയാൾ അമിത് പവാർ എന്ന് പേര് മാറ്റി മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്കും പിന്നീട് വിഖ്റോലിയിലേക്കും കടന്നു. തുടർന്ന് ഇതേ പേരിൽ ഇയാൾ ആധാർകാർഡും സ്വന്തമാക്കിയ അവിനാശ് ഇവിടെ കുടുംബമായി കഴിയുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അവിനാശ്, ലോണാവാല സന്ദർശിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പിടിക്കപ്പെടാൻ സാധ്യതയില്ലെന്ന വിശ്വാസവും ഇയാൾക്കുണ്ടായിരുന്നു. എന്നാൽ, മദ്യലഹരിയിൽ സംഭവം വെളിപ്പെടുത്തിയതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…