India

‘മൻ കി ബാത്ത്’ 91ാം പതിപ്പ്; ജനങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

ദില്ലി: ഈ മാസം 31 ന് നടക്കുന്ന പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 91-ാം എഡിഷനിലേക്ക് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് മൈഗവൺമെന്റ് അല്ലെങ്കിൽ നമോ ആപ്പുകൾ വഴി തങ്ങളുടെ ആശയങ്ങൾ പങ്കുവയ്‌ക്കാം. 1800-11-7800 എന്ന നമ്പറിലേക്ക് വിളിച്ച് ആളുകൾക്ക് സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും കഴിയും. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

മൈഗവൺണെന്റ് ആപ്പിലും ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ നിങ്ങൾ പ്രാധാന്യമുള്ളത് എന്ന് കരുതുന്ന വിഷയത്തെകുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നാണ്’ ഇതിൽ നൽകിയിരിക്കുന്നത്. അല്ലെങ്കിൽ 1922 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടർന്നും ഇതിനുള്ള അവസരം ലഭിക്കും.

മൻ കി ബാത്തിന്റെ 90-ാം എഡിഷനിൽ 1975ലെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് സംസാരിച്ചിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷവും ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Rajesh Nath

Recent Posts

വൈക്കം സത്യാഗ്രഹവും ദേശീയ നവോഥാനവും | ദേശീയ സെമിനാർ | LIVE

വൈക്കം സത്യാഗ്രഹവും ദേശീയ നവോഥാനവും | ദേശീയ സെമിനാർ | LIVE

3 mins ago

പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ! ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ…

2 hours ago

ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA

ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA

2 hours ago

തലൈവർ ഇനി അബുദാബിക്കും സ്വന്തം; സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ! യൂസഫലിക്കൊപ്പം ഡിസിടി ആസ്ഥാനത്തെത്തി സ്വീകരിച്ച് താരം

അബുദാബി: സൂപ്പർസ്റ്റാർ ​രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…

2 hours ago

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !

3 hours ago

സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്ക്ക് നീക്കം? മദ്യനയത്തിലെ ഇളവുകൾക്കായി കോടികൾ പിരിച്ചുനൽകാൻ നിർദേശം; ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…

3 hours ago