Entertainment

ബോര്‍ അടിച്ചു’; 3.5കോടി ശമ്പളമുള്ള നെറ്റ്ഫ്ളക്‌സിലെ ജോലി രാജിവച്ച് യുവാവ്

ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടാനും ഉയർന്ന ശമ്പളം കിട്ടാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും.
എന്നാല്‍ ഇവ രണ്ടും ഉണ്ടായിട്ടും ‘ബോര്‍’ അടിച്ചാല്‍ ജോലി ഉപേക്ഷിക്കാതെ തരമില്ല. ഇങ്ങനെ കോടിക്കണക്കിന് രൂപ പ്രതിവര്‍ഷം വരുമാനമുണ്ടായിട്ടും ജോലി ഉപേക്ഷിച്ച യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാകുന്നത്. ലിന്‍ ജോലി ഉപേക്ഷിച്ചിട്ട് ഇപ്പോള്‍ എട്ടുമാസമായി.

 

നെറ്റ്ഫ്ളിക്‌സിലെ തന്റെ ജോലി ബോറടി കാരണം രാജിവച്ചത് മൈക്കല്‍ ലിന്‍ എന്ന യുവാവാണ്. ലിനിന് കിട്ടിക്കൊണ്ടിരുന്നതാകട്ടെ പ്രതിവര്‍ഷം മൂന്നര കോടി രൂപ ശമ്പളവും. 2017ലാണ് ലിന്‍ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി നെറ്റ്ഫ്ളിക്‌സില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ആമസോണിലെ ജോലി രാജിവച്ചുകൊണ്ടായിരുന്നു മൈക്കല്‍ ലിന്‍ നെറ്റ്ഫ്ളിക്‌സ്‌ കുടുംബത്തോടൊപ്പം ചേര്‍ന്നത്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ താന്‍ ജീവിത കാലം മുഴുവന്‍ നെറ്റ്ഫ്ളിക്‌സിനൊപ്പമുണ്ടാകുമെന്നായിരുന്നു മനസില്‍ ചിന്തിച്ചതെന്ന് ലിന്‍ പറയുന്നു. മൂന്നര കോടി രൂപ വരുമാനം, ഭക്ഷണമടക്കം സൗജന്യം, അണ്‍ലിമിറ്റഡ് പേയ്ഡ് ടൈം ഓഫ് തുടങ്ങി ലിനിന് നെറ്റ്ഫ്ളിസില്‍ നിരവധി അവസരങ്ങളാണ് ലഭിച്ചിരുന്നത്. ഇതെല്ലാം ഉപേക്ഷിച്ച് ലിന്‍ രാജി സമര്‍പ്പിച്ചപ്പോള്‍ ചുറ്റുമുള്ളവർ അതിശയിച്ചു.

യുഎസില്‍ ജോലി ചെയ്തിരുന്ന ലിനിനൊപ്പം സ്ഥിരതാമസമാക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ആ സ്വപ്‌നം മകന്‍ നശിപ്പിച്ചെന്ന് ലിനിന്റെ മാതാപിതാക്കളും കുറ്റപ്പെടുത്തി.

‘നെറ്റ്ഫ്ളിക്‌സിലെ ജോലിയില്‍ നിന്ന് ഒരുപാട് പഠിച്ചു. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം, ഉയര്‍ന്ന വരുമാനം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ കൊവിഡ് വന്നതോടെ എല്ലാം മാറി. ഇഷ്ടപ്പെട്ടതെല്ലാം നഷ്ടമായി. ജോലി മാത്രമായി ബാക്കി. അതെനിക്ക് മടുത്തു. ലിന്‍ പറഞ്ഞു. കരിയറില്‍ പുരോഗതിയില്ലാതെ താന്‍ പണം സമ്പാദിക്കുക മാത്രമായിരുന്നെന്നും ലിന്‍ കൂട്ടിച്ചേര്‍ത്തു

Kumar Samyogee

Share
Published by
Kumar Samyogee
Tags: netflixUS

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

7 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

7 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

7 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

8 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

8 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

8 hours ago