CRIME

അയൽവാസിയുടെ വെടിയേറ്റ് പൂച്ച ചത്തു; പ്രതിക്കെതിരെ പോലീസ് കേസ്

കോട്ടയം: വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു. വൈക്കം തലയാഴം സ്വദേശി രമേശനാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്ന പൂച്ച ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. തന്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് രമേശൻ പൂച്ചയെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

തലയാഴം പാരണത്ര പി കെ രാജന്‍ എന്നയാളുടെ പൂച്ചയാണ് ചത്തത്. അയല്‍വാസി രമേശൻ എയര്‍ഗണ്‍ ഉപയോഗിച്ച് പൂച്ചക്കുഞ്ഞിനെ വെടിവെക്കുകയായിരുന്നു. വൈക്കം പൊലീസാണ് കേസെടുത്തിരിക്കുന്നത്. പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ചത്തു. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ പൂച്ചക്ക് വയറ്റില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

അയല്‍വീട്ടില്‍ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും കേട്ടു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചക്ക് നേരെ വെടിയുതിര്‍ത്തതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. വെടിയേറ്റ തള്ളപ്പൂച്ചയെ കഴിഞ്ഞ കുറച്ച് ദിവസമായി കാണാനില്ലെന്നും ഇയാള്‍ പറഞ്ഞു. രാജനും ഭാര്യ സുജാതയും മകള്‍ നീരജയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. അഞ്ചോളം പൂച്ചകള്‍ ഇവരുടെ വീട്ടില്‍ വളരുന്നുണ്ട്.

B4 Admin

Recent Posts

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു, 14 ജില്ലകളിൽ അക്രമം

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…

31 minutes ago

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ വൻ സ്വർണവേട്ട: 4.29 കോടി രൂപയുടെ സ്വർണവും 24.22 ലക്ഷം രൂപയും പിടിച്ചെടുത്തു

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…

33 minutes ago

സഹവർത്തിത്വത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…

2 hours ago

ത്രിപുര അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: ബംഗ്ലാദേശ് പൗരനും നാല് ഇന്ത്യൻ ഇടനിലക്കാരും അറസ്റ്റിൽ

ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…

2 hours ago

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

3 hours ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

3 hours ago