Saturday, April 27, 2024
spot_img

പറമ്പിൽ കയറിയതിന് മിണ്ടാപ്രാണിയ്ക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം; നട്ടെല്ലൊടിഞ്ഞ പശുക്കിടാവ് ചത്തു

ഇടുക്കി: പറമ്പിൽ കയറിയതിന് അയൽവാസി മർദിച്ച പശുക്കിടാവ് (Cow Dead) ചത്തു. ഇടുക്കി കട്ടപ്പനയിലായിരുന്നു സംഭവം. മൈലാടുംപാറ സ്വദേശി സണ്ണിയുടെ പശുക്കുട്ടിയാണ് ചത്തത്. രണ്ട് ദിവസം മുൻപാണ് എട്ടുമാസം മാത്രം പ്രായമുള്ള പശുക്കുട്ടിയ്‌ക്ക് അടികൊണ്ട് പരിക്കേറ്റത്. പറമ്പിൽ കയറിയെന്ന് ആരോപിച്ച് അയൽവാസിയായ സതീശൻ ആണ് പശുക്കുട്ടിയുടെ ക്രൂരമായി മർദ്ദിച്ചത്.

അടിയേറ്റ് നട്ടെല്ല് തകർന്ന പശുക്കുട്ടിയുടെ പിൻ കാലുകൾ തളർന്നിരുന്നു. ഇതേ തുടർന്ന് എഴുന്നേൽക്കാനോ നടക്കാനോ കഴിയാതെ വേദനയിൽ പുളയുകയായിരുന്നു പശുക്കിടാവ്. പശുക്കിടാവിനെ മർദ്ദിച്ചെന്ന സണ്ണിയുടെ പരാതിയിൽ സതീശനെതിരെ പോലീസ് കേസ് എടുത്തു. പശുക്കളെ ആക്രമിക്കുമെന്ന് സതീശൻ നേരത്തെയും ഭീഷണിപ്പെടുത്തിയെന്നാണ് സണ്ണി പറയുന്നത്.

Related Articles

Latest Articles