Categories: Kerala

ജപ്തി നടപടി ഭയന്ന് ഗൃഹനാഥൻ തീ കൊളുത്തി മരിച്ചു, താനല്ല തീ കൊളുത്തിയതെന്ന് മരണമൊഴി

തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും ചികിത്സയിലിരിക്കെ രാജന്‍ ആരോപിച്ചിരുന്നു. രാജന്റെ മക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

ജപ്തി നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. നെയ്യാറ്റിന്‍കരപോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

admin

Recent Posts

കുവൈത്ത് തീപിടിത്തം: 24 മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിച്ച് നോർക്ക; 9 പേരെ തിരിച്ചറിയാനായില്ല; കെട്ടിട, കമ്പനി ഉടമകളടക്കം അറസ്റ്റിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍24 മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ച് നോർക്ക. കുവൈത്തിലെ നോർക്ക ഡെസ്കിൽനിന്നാണ് ഈ…

43 mins ago

സിനിമയിലെ നായകൻ .. ജീവിതത്തിലെ കൊടുംവില്ലൻ !ചിത്രദുർഗയിൽ യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും കൊലപ്പെടുത്തിയത് അതിക്രൂരമായി മർദ്ദിച്ചെന്ന് അന്വേഷണ സംഘം

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ…

51 mins ago

‘ആപ്പി’ലൂടെ ഐസ്‌ക്രീം വാങ്ങി ആപ്പിലായി ! കഴിക്കുന്നതിനിടെ കിട്ടിയത് മനുഷ്യ വിരൽ ; ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് പോലീസ്

മുംബൈ : ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി…

1 hour ago

മൂന്നാമൂഴം ! അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു ; സത്യപ്രതിജ്ഞ ചെയ്തു ; ചൗന മെയ്ൻ ഉപമുഖ്യമന്ത്രി

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പേമ ഖണ്ഡു അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് അരുണാചൽ പ്രദേശിന്റെ…

2 hours ago