Categories: International

ഭീതിയില്‍ ലോകരാഷ്ട്രങ്ങള്‍: സൂപ്പര്‍ സ്‌പ്രെഡ് കൊവിഡ് പടര്‍ന്നു കയറുന്നത് തലച്ചോറിലും, ശ്വാസകോശത്തിലും

പുതിയ വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സൂപ്പര്‍ സ്‌പ്രെഡ് കൊവിഡ് പടര്‍ന്നു കയറുന്നത് തലച്ചോറിലും ശ്വാസകോശത്തിലുമാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. വാക്‌സിന്‍ ജനങ്ങളിലേയ്‌ക്കെത്തി തുടങ്ങിയ സമയത്തായിരുന്നു ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസിന്റെ ഉത്ഭവം. കെന്റില്‍ തുടങ്ങി ലണ്ടനിലാകെ വ്യാപിച്ച, ജനിതകഭേദം വന്ന പുതിയ ഇനം കൊറോണ വൈറസ് കുട്ടികളേയായിരിക്കും കൂടുതല്‍ ബാധിക്കുക എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ശാസ്ത്രജ്ഞര്‍ ഈ വൈറസിനു തന്റെ മുന്‍ഗാമിയേക്കാള്‍ 56 ശതമാനം കൂടുതല്‍ വ്യാപനശേഷിയുണ്ടെന്നും സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ ഈ പുതിയ വൈറസ്, തന്റെ മുന്‍ഗാമികളേക്കാള്‍ ഭീകരമായ രോഗാവസ്ഥ സൃഷ്ടിക്കും എന്ന് ഇവര്‍ വിശ്വസിക്കുന്നില്ല. അതേസമയം കുട്ടികളില്‍ ഇത് ചിലപ്പോള്‍ ചില കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വരുന്ന വസന്തകാലത്ത് ലണ്ടന്‍, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും വര്‍ദ്ധിക്കുവാന്‍ ഈ വൈറസ് ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌കൂളുകള്‍ ജനുവരി 4 ന് തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുമെങ്കിലും മിക്ക കുട്ടികളും ജനുവരി 11 ഓടെ മാത്രമേ സ്‌കൂളുകളില്‍ എത്തുകയുള്ളു. ജി.സി.എസ്.ഇ, എ ലെവല്‍ വിദ്യാര്‍ത്ഥികളും അതുപോലെ അടിയന്തര സേവനവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുട്ടികളും മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ എത്തുക. 7 മുതല്‍ 11 വയസ്സു വരെ പ്രായമുള്ളവര്‍ക്കിടയിലാണ് ഈ പുതിയ ഇനം വൈറസ് കൂടുതലായി വ്യാപിക്കുന്നതെന്ന് ഒഎന്‍എസിന്റെ പഠന റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

മുകള്‍ ഭാഗത്തെ ശ്വസനനാളിയിലെ കോശങ്ങളില്‍ കണ്ടുവരുന്ന എസിഇ2 എന്ന റിസപ്റ്ററുകളില്‍ കൂടിയാണ് കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇത് പ്രായമാകും തോറും വര്‍ദ്ധിച്ചുവരുന്ന ഒന്നാണ്. കുട്ടികളില്‍ ഈ റിസപ്റ്ററുകള്‍ വളരെ കുറവായിരിക്കും എന്നതിനാലായിരുന്നു ഇതുവരെ കൊറോണ കുട്ടികളെ കാര്യമായി ആക്രമിക്കാതിരുന്നത്. എന്നാല്‍, പുതിയ തരം വൈറസ്, മനുഷ്യശരീരത്തില്‍ കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കുവാനുള്ള കഴിവ് നേടിയിരിക്കുന്നു. അതിനാല്‍ കുട്ടികളേയും കൂടുതലായി ബാധിക്കുന്നുമെന്നു തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അതേസമയം ബ്രിട്ടന് പുറമെ ജനിതകമാറ്റം സംഭവിച്ച പുതിയ മാരക വൈറസിന്റെ സാന്നിദ്ധ്യം സ്വീഡനിലും സ്‌പെയിനിലും സ്ഥിരീകരിച്ചിരിക്കുന്നു. അയര്‍ലന്‍ഡും ഫ്രാന്‍സും തങ്ങളുടെ രാജ്യങ്ങളില്‍ ഈ പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനില്‍ പുതിയ വൈറസിന്റെ സാന്നിദ്ധ്യമുള്ള അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറ്റലി, ആസ്‌ട്രേലിയ, ജിബ്രാള്‍ട്ടര്‍, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറാസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും പടര്‍ന്ന്, ജപ്പാനിലൂടെ ഏഷ്യന്‍ ഭൂഖണ്ഡത്തിലും തന്റെ സാന്നിദ്ധ്യമുറപ്പിച്ച, ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് ഇപ്പോള്‍ കാനഡയിലും എത്തിയിരിക്കുന്നു. ഈ വൈറസ് ഉള്‍പ്പെട്ട രണ്ട് പുതിയ കേസുകളാണ് ഇന്നലെ കനേഡിയന്‍ അധികാരികള്‍ സ്ഥിരീകരിച്ചത്. ഇതോടെ രോഗം സര്‍വ്വവ്യാപിയാവുമോ എന്ന ഭീതിയാലാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍.

B4 Admin

Recent Posts

നിറം വർധിപ്പിക്കാൻ ഉപയോഗിച്ച ക്രീമിൽ കൊടുംവിഷം! 17കാരിയുടെ വൃക്കകൾക്ക് ഗുരുതര തകരാർ: മെർക്കുറി കണ്ടെത്തിയത് 12,500 പി.പി.എം

സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…

1 hour ago

അയ്യപ്പ ഭക്തന് ഐടി കമ്പനിയിൽ പ്രവേശന വിലക്ക്: ഹൈദരാബാദിൽ ടി.സി.എസ് ജീവനക്കാരന് നേരെ മതവിവേചനമെന്ന് ആരോപിച്ച് വൻ പ്രതിഷേധം!

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…

13 hours ago

ചുവപ്പ് ഭീകരതയുടെ ഇരകൾക്ക് നീതിയും പുനരധിവാസവും അനിവാര്യം; നക്സൽ മുക്ത ഭാരതത്തിലേക്കുള്ള പാതയിൽ ഗുത്തി കോയ വിഭാഗത്തിന്റെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം!

രാജ്യത്തുടനീളം നക്സൽ-മാവോയിസ്റ്റ് ഭീകരതയെ തുടച്ചുനീക്കി സുരക്ഷയും വികസനവും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ചരിത്രപരമായ മുന്നേറ്റങ്ങൾ കൈവരിക്കുമ്പോൾ, ദശകങ്ങളോളം ചുവപ്പ് ഭീകരതയുടെ…

14 hours ago

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു: ഇനി വ്രതശുദ്ധിയുടെ നാളുകൾ! കാർത്തിക പൊങ്കാല മഹോത്സവം നവംബർ 24ന്; ഭക്തിസാന്ദ്രമായി വിളംബര ഘോഷയാത്ര

ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…

15 hours ago

അയ്യപ്പനു മുന്നിലെ ശപഥം പാലിച്ചു: 12 ദിവസത്തിനകം വിഗ്രഹ മോഷ്ടാക്കളെ പിടികൂടി ഉപ്പുതറ എസ്.എച്ച്.ഒ

ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…

18 hours ago

തിരുപ്പറംകുണ്ഡ്രത്ത് കാർത്തിക ദീപം വിവാദം: ദീപം തെളിയിക്കാനെത്തുന്നവർ ജീവനോടെ മടങ്ങില്ലെന്ന് ഭീഷണിയെന്ന് ആരോപണം, വീഡിയോ പുറത്ത്

തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…

19 hours ago