Mangaluru blast: Police handed over evidence, statements and documents to NIA
ബംഗളൂരു:മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട തെളിവുകളും മൊഴികളും രേഖകളും എൻഐഎയ്ക്ക് കൈമാറി കർണാടക പോലീസ്. പോലീസിൽ നിന്നും കേസ് അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തതായി കഴിഞ്ഞ ദിവസം എൻഐഎ വ്യക്തമാക്കിയിരുന്നു.ശനിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെയാണ് രേഖകൾ എല്ലാം പോലീസ് ഔദ്യോഗികമായി കൈമാറിയത്.
നിലവിൽ ആശുപത്രിയൽ ചികിത്സയിൽ കഴിയുന്ന പ്രതി മുഹമ്മദ് ഷാരിഖ് സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതായി മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കേസ് ഏറ്റെടുത്തതിന്റെ ഭാഗമായി ഷാരിഖിൽ നിന്നും എൻഐഎ മൊഴിയെടുത്തു. കഴിഞ്ഞ 10 ദിവസമായി ഷാരിഖ് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഷാരിഖ് ആരോഗ്യവാനാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട തെളിവുകൾ, മൊഴികൾ, മറ്റ് രേഖകൾ എന്നിവ എൻഐഎയ്‌ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും നിർദ്ദേശം ലഭിച്ചു. ഇത് പ്രകാരം രേഖകൾ കൈമാറി. സംഭവത്തിൽ എൻഐഎ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…