money
കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും വീണ്ടും കുഴൽപ്പണം പിടിച്ചു. കർണാടക കെ ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് കണ്ടുകെട്ടിയത്. മൂന്ന് ആഴ്ചക്കിടയിൽ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചത്.
ട്രാന്‍സ്‍പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് എക്സൈസിന്‍റെ പരിശോധനയെ തുടർന്ന് പിടികൂടിയത്. ബാഗില്‍ സൂക്ഷിച്ച രേഖകളില്ലാത്ത 20,50,000 രൂപ കണ്ടെടുത്തു. തൃശ്ശൂര്‍ സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടിച്ചത്.
അഞ്ച് ദിവസം മുമ്പും മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു. 30 ലക്ഷം രൂപയാണ് മഹാരാഷ്ട്ര സ്വദേശി യശ്ദീപില്‍ നിന്ന് അന്ന് പിടികൂടിയത്. കര്‍ണാടകത്തില്‍ നിന്ന് പൊതുഗതാഗത മാര്‍ഗം ഉപയോഗിച്ച് വ്യാപകമായി ഇത്തരത്തില്‍ കുഴല്‍പ്പണം കടത്തുന്നുണ്ട്. സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട പണമാണ് ഇങ്ങനെ രേഖകളില്ലാതെ കടത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. തുടർ അന്വേഷണത്തിനായി കേസ് പൊലീസിന് കൈമാറിയിരിക്കുകയാണ്.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…