Celebrity

എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും എന്നെ പരിശീലിപ്പിച്ചത് നീയാണ്! ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് നീയായിരിക്കും: ഭാവി വരനെ പരിചയപ്പെടുത്തി മഞ്ജിമ

മലയാളസിനിമാപ്രേക്ഷകർക്ക് മുന്നിൽ ബാലതാരമായെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ മലയാളസിനിമ ആരാധകരുടെ നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. തമിഴ് ചിത്രങ്ങളിലാണ് തിരിച്ചുവരവിനു ശേഷം മഞ്ജിമ കൂടുതലായും പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ, താരം സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

തന്റെ പ്രിയതമനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് മഞ്ജിമ. “നഷ്ടപ്പെട്ടിരുന്നപ്പോഴാണ് ഒരു കാവല്‍ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേയ്ക്കു കടന്നു വന്നത്. ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നീ മാറ്റിമറിക്കുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന്‌ മനസ്സിലാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു!! എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങൾ എന്നെ പഠിപ്പിച്ചു.ഞാൻ നിന്നെ സ്നേഹിക്കുന്നതിനുളള കാരണവും അതു തന്നെയാണ്.നിങ്ങൾ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും” എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മഞ്ജിമ കുറിച്ചത്.

നടന്‍ കാര്‍ത്തികിന്റെ മകനും തമിഴ് നടനുമായ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ ഭാവി വരന്‍. താരങ്ങളായ ജീവ, ഐശ്വര്യ ലക്ഷ്മി, സണ്ണി വെയ്ന്‍, സംയുക്ത തുടങ്ങിയവര്‍ മഞ്ജിമയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്. ഗൗതമും മഞ്ജിമയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചെന്നൈയില്‍ നവംബര്‍ 18 നാണ് വിവാഹമെന്നാണ് മഞ്ജിമയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നു കിട്ടുന്ന വിവരം.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

4 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

4 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

5 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

5 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

6 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

6 hours ago