കോഴിക്കോട്: വയനാട്ടില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. കര്‍ശന ഉപാധികളോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. മലപ്പുറത്തേയ്ക്കു ആംബുലന്‍സില്‍ കൊണ്ടുപോകുന്ന മൃതദേഹം വഴിയിലൊരിടത്തും നിര്‍ത്തി അഭിവാദ്യം സ്വീകരിക്കരുതെന്നാണ് ഒരു നിര്‍ദേശം.
മൃതദേഹത്തെ പോലീസും തണ്ടര്‍ബോള്‍ട്ടും അനുഗമിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കുമുന്നില്‍ രാവിലെ തന്നെ ജലിലിന്റെ സഹോദരങ്ങള്‍ എത്തിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലോടെ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ആരംഭിച്ചത്. ഫോറന്‍സിക് സര്ജന് ഡോ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘ മാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വൈത്തിരിക്കു സമീപം ലക്കിടിയിലെ ഉപവന്‍ റിസോര്‍ട്ടിലാണ് പോലീസ് വെടിവയ്പില്‍ ജലീല്‍ കൊല്ലപ്പെട്ടത്.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…