കൊച്ചി: മരട് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഇന്നുമുതൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും. മുൻനിശ്ചയിച്ച ക്രമപ്രകാരം തന്നെ മരടിൽ ഫ്ലാറ്റുകള് പൊളിക്കും. അന്നേ ദിവസങ്ങളില് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ലാറ്റുകളുടെ സമീപത്തുള്ള രണ്ടായിരത്തിലധികം ആളുകളെ ഒഴിപ്പിക്കുന്നത് ഉള്പ്പെടെ എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്ത്തിയാക്കിയതായി കളക്ടറുടെ അധ്യക്ഷതയില് ചേര്ന്ന യോഗം വിലയിരുത്തി.
യോഗത്തിൽ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. നിലവിലെ തീരുമാനം പോലെ 11ാം തീയതി രാവിലെ 11ന് എച്ച്2ഒ ഹോളിഫെയ്ത്തും 11.30ന് ആല്ഫാ സെറീനും പൊളിക്കും. പിറ്റേന്ന് ജെയിൻ കോറല് കോവിം ഗോള്ഡൻ കായലോരവും. ജനവാസം കൂടിയ പ്രദേശത്തുള്ള ഹോളിഫെയ്ത്തും ആല്ഫാ സെറീനും പൊളിക്കുന്നത് രണ്ടാം ദിവസത്തിലേക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം തള്ളുകയായിരുന്നു.
ഫ്ലാറ്റുകളിലെ സ്ഫോടനങ്ങൾ മൂലം സമീപവീടുകളില് ഉണ്ടാകുന്ന പ്രകമ്പനത്തിന്റെ തോത് അളക്കാന് പത്തിടങ്ങളില് ഉപകരണങ്ങള് സ്ഥാപിക്കും. മദ്രാസ് ഐഐടിയിലെ സിവില് എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോക്ടര് എ ഭൂമിനാഥിന്റെ നേതൃത്വത്തിലാണ് വിദ്ഗദ സംഘം മരടിലെത്തിയിട്ടുണ്ട്.
മരടിലെ വീടുകളുടെ ഘടനാപരമായ ഓഡിറ്റിംഗിന്റെ റിപ്പോര്ട്ടുകള് സംഘത്തിന് കൈമാറി. കെട്ടിടങ്ങളുടെ പഴക്കം, മണ്ണിന്റെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് പ്രകമ്പനത്തിന്റെ തോതിലും വ്യത്യാസമുണ്ടാകുമെന്ന് ഡോക്ടര് ഭൂമിനാഥന് വ്യക്തമാക്കി.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…