സുലോചന ലട്കർ
മുംബൈ ; മുതിർന്ന മറാഠി നടി സുലോചന ലട്കർ അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് വൈകുന്നേരം ആറ് മണിയോടെ മുംബൈയിലായിരുന്നു അന്ത്യം. 250 ഹിന്ദി ചിത്രങ്ങളിലും 50 മറാഠി ചിത്രങ്ങളിലും സുലോചന ലട്കർ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളിലൂടെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റാൻ അവർക്ക് സാധിച്ചു.
1940കളിൽ മറാഠി ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച സുലോചന പിന്നീട് ഹിന്ദി സിനിമയിലെത്തുകയായിരുന്നു. ഷമ്മി കപൂറിന്റെ ദിൽ ദേഖേ ദേഖോ, ദിലീപ് കുമാറിന്റെ ആദ്മി ആൻഡ് ദേവ്, ആനന്ദിന്റെ ജോണി മേരാ നാം തുടങ്ങിയ ചിത്രങ്ങളിൽ അനശ്വരമാക്കിയ വേഷങ്ങൾ വലിയ ആരാധവൃന്ദത്തെ സുലോചനയ്ക്ക് സമ്മാനിച്ചു. പൊതുദർശനത്തിന് ശേഷം നാളെ വൈകുന്നേരം മുംബൈ ശിവാജി പാർക്കിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…