India

ഭർത്താവിന്റെ മാനസിക പീഡനം; 4 മക്കളെ ധാന്യ വീപ്പയിലടച്ച്‌ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം വീട്ടമ്മ ജീവനൊടുക്കി

ജയ്പുർ : നാലു മക്കളെ ധാന്യങ്ങൾ സൂക്ഷിക്കുന്ന വായുസഞ്ചാരമില്ലാത്ത വീപ്പയിൽ അടച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം വീട്ടമ്മ ജീവനൊടുക്കി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ജീതറാമിന്റെ ഭാര്യ ഊർമിള, ഇവരുടെ മക്കളായ ഭാവന (8), വിക്രം (5), വിമല (3), മനീഷ് (2) എന്നിവരാണ് മരിച്ചത്.

ജീതറാം ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം. കുട്ടികളെയും ഊർമിളയേയും കാണാത്തതിനാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. ഭർത്താവിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്നാണ് കൊലപാതകവും ആത്മഹത്യയുമെന്നു ബന്ധുക്കൾ ആരോപിച്ചു. ദിവസവും ജീതറാമും ഊർ‌മിളയുമായി കലഹം പതിവാണെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

7 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

8 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

9 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

2 days ago