Featured

അറിയണം ഒപ്പം മറക്കരുത് ദളിത് ഹൈന്ദവരെ ബംഗാളിൽ കമ്മ്യൂണിസ്റ്റുകാർ കൂട്ടക്കൊല ചെയ്ത ചരിത്രം

അറിയണം ഒപ്പം മറക്കരുത് ദളിത് ഹൈന്ദവരെ ബംഗാളിൽ കമ്മ്യൂണിസ്റ്റുകാർ കൂട്ടക്കൊല ചെയ്ത ചരിത്രം | BENGAL

ലിയ പ്രതീക്ഷയോടെ മാതൃരാജ്യത്തേക്ക് കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ഓടിയെത്തിയ ഹിന്ദുക്കളെ പശ്ചിമ ബംഗാളിലെ ജ്യോതി ബസു സർക്കാർ കൊന്നു തള്ളിയ ചരിത്രത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ജനുവരിയും. ഭരണഘടനാ ശില്പിയായ ഡോ അംബേദ്കർ സിപിഐഎമ്മിനെ അതുകൊണ്ടാണ് ബ്രാഹ്മിൻ ബോയ്സ് എന്ന് വിളിച്ചത്. ഹിന്ദുക്കളോടുള്ള വെറുപ്പും വിദ്വേഷവും മനസ്സിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ നേതൃത്വം ചരിത്രത്തിൽ ഹിന്ദുക്കളോട് കാട്ടിയ ഏറ്റവും വലിയ ക്രൂരതയാണ് മാരീജ്ചാപി കൂട്ടക്കൊല.

വിഭജനാനന്തരം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹിന്ദുക്കളുടെ പാലായനം അതിരൂക്ഷമായിരുന്നു. മത ന്യൂനപക്ഷങ്ങളെ പരസ്പരം അംഗീകരിക്കുന്നതിന് നെഹ്‌റു ലിഖായത്ത് കരാർ നിലവിൽ വന്നെങ്കിലും പാകിസ്ഥാൻ അതിനൊരു വിലയും നൽകിയില്ല. ലക്ഷക്കണക്കിന് അഭയാർത്ഥികളാണ് കിഴക്കൻ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെ പശ്ചിമ ബംഗാളിലേക്ക് ഒഴുകിയത്. ദണ്ടകാരണ്യത്തിൽ അവർക്കായി ഇന്ത്യ അഭയാർത്ഥി ക്യാമ്പ് ഒരുക്കി അവരെ പാർപ്പിച്ചിരുന്നു. പക്ഷെ അവിടത്തെ ചില അസൗകര്യങ്ങളിൽ അഭയാർഥികൾ തൃപ്തരല്ലായിരുന്നു. പശ്ചിമ ബംഗാളിൽ അന്ന് കോൺഗ്രസ്‌ ഭരണമായിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ അവർ അഭയാർഥികൾക്കായി മുതലക്കണ്ണീരൊഴുക്കി. ദണ്ടകാരണ്യത്തിൽ നിന്നും അഭയാർത്ഥികളെ പശ്ചിമ ബംഗാളിലേക്ക് മാറ്റണമെന്ന് അവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 977 ൽ അവർ അധികാരത്തിൽ വന്നു. അഭയാർഥികൾക്കനുകൂലമായി നിലപാടെടുത്തിരുന്ന കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നതറിഞ്ഞ് ആയിരക്കണക്കിന് അഭയാർഥികൾ ബംഗാളിലെത്തി.

സംരക്ഷിത വന പ്രദേശമായ മാരീജ്ചാപിയിൽ തമ്പടിച്ചു. കിഴക്കൻ പാകിസ്ഥാനിൽ കൊടിയ മത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഹിന്ദുക്കളായിരുന്നു വന്നവരിലധികവും. സ്ത്രീകളും കുട്ടികളുമായി മാതൃരാജ്യത്തേക്ക് സമാധാനവും ജീവനോപാധിയും തേടിയെത്തിയ ആയിരങ്ങളെ പക്ഷെ അന്നത്തെ മുഖ്യമന്ത്രിയായ ജ്യോതി ബസു നിരാശരാക്കി. ഭരണത്തിലേറുമ്പോൾ സ്വഭാവം മാറുന്ന തനത് കമ്മ്യൂണിസ്റ്റ്‌ ശൈലി ആവർത്തിക്കപ്പെട്ടു. പ്രതിപക്ഷത്തിരുന്നപ്പോൾ അഭയാർഥികൾക്ക് വേണ്ടി വാദിച്ചിരുന്നവർ മാരീജ്ചാപി ദ്വീപിൽ തമ്പടിച്ച അഭയാർഥികൾ ഹിന്ദുക്കളും ദളിതരുമാണ് എന്നറിഞ്ഞപ്പോൾ നയം മാറി. സംരക്ഷിത വനപ്രദേശത്തു നിന്ന് മാറിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ജ്യോതി ബസുവിന്റെ പോലീസ് ദ്വീപ് വളഞ്ഞു. പുറത്തു നിന്നുള്ള ഭക്ഷണവും കുടിവെള്ളവും തടഞ്ഞു. അഭയാർഥികളായ സ്ത്രീകളെ പിടിച്ചു കൊണ്ട് വന്ന് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് ദിവസങ്ങളോളം ബലാത്സംഗം ചെയ്തു. പട്ടിണിക്കിട്ട് കൊന്നു. ഉപ്പ് ചാക്കിൽ കെട്ടി കുഴിച്ചിട്ടു. ദ്വീപിൽ അഭയാർഥികൾ കുടിവെള്ളത്തിനായി കുത്തിയ ചെറു കിണറുകളിൽ വിഷം കലർത്തി. തൊട്ടടുത്ത ദ്വീപിൽ ഭക്ഷണത്തിനായി രാത്രി പോയ സ്ത്രീ സംഘങ്ങളുടെ വള്ളം മുക്കി കുട്ടികൾ അടക്കമുള്ളവരെ കൊന്നു.

അങ്ങനെ മാസങ്ങൾ നീണ്ട ഒഴിപ്പിക്കലിന് തുടക്കമിട്ടത് 1978 ലെ ജനുവരിയിലാണ്. പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം പോലീസ് കൊന്ന് തള്ളിയത് ആയിരങ്ങളെയാണ്. ഔദ്യോഗിക രേഖകളിൽ മരണം രണ്ട് മാത്രം. കാരണം ആരോരുമില്ലാത്തവരെ കുടുംബത്തോടെ ഇല്ലായ്മ ചെയ്യുമ്പോൾ ആര് ആർക്കുവേണ്ടി പരാതിപറയും? തങ്ങളുടേതല്ലാത്ത കാരണത്താൽ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഈ ജന്മഭൂമി വിഭജിക്കപ്പെട്ടു. മതഭ്രാന്തന്മാരുടെ നാട്ടിൽ അറിയാതെ അകപ്പെട്ടുപോയവർ പാരതന്ത്ര്യത്തിൽ നിന്ന് രക്ഷപെടുവാനായി മാതൃ രാജ്യത്തേക്ക് ഓടിയെത്തിയവരെ സ്നേഹം നടിച്ച് മാടി വിളിച്ചശേഷം മനസ്സിൽ വീര്യം കെടാതെ കിടന്നിരുന്ന ജാതി ബോധത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയതിന്റെ കഥ ചരിത്രത്തിൽ അങ്ങനെയാരും പറയപ്പെടാതെ കിടക്കുകയാണ്. ഇന്നും ടെലിവിഷൻ ചാനലുകളിലും തെരുവോരങ്ങളിലും അഭയാർത്ഥി സ്നേഹം കവിഞ്ഞൊഴുകുന്ന പ്രസംഗങ്ങൾ നടത്തുന്ന കമ്മ്യൂണിസ്റ്റുകൾ ഭരണം കിട്ടിയപ്പോൾ കാണിച്ച തനിക്കൊണത്തിന്റെ പകർപ്പാണ് ചരിത്രത്തിലെ മാരീജ്ചാപി കൂട്ടക്കൊല.

admin

Recent Posts

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

12 mins ago

ജോലി തേടിപ്പോയ മലയാളി യുവാക്കൾ തായ്‌ലാന്റിൽ തടവിലെന്ന് പരാതി; മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലാന്‍റിലെത്തിയ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം…

19 mins ago

12 കോടിയുടെ ഭാഗ്യശാലി ആര്? അറിയാൻ മണിക്കൂറുകൾ മാത്രം…! വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍…

1 hour ago

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

1 hour ago

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം

ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി

1 hour ago

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും; ഫലം പരിശോധിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അ​ഡ്മി​ഷ​ൻ ഗേ​റ്റ്‍​വേ വ​ഴി ഫ​ലം പ​രി​ശോ​ധി​ക്കാം. എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ…

2 hours ago