India

കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തും മുമ്പ് മലബാറില്‍ പതിനെട്ട് പൂര്‍ത്തിയായ പെൺകുട്ടികളുടെ കല്യാണത്തിരക്ക്

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതോടെ മലബാര്‍ മേഖലയില്‍ കല്ല്യാണങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു.

നിയമം പ്രാബല്യത്തില്‍ വരും മുമ്ബ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പതിനെട്ട് പൂര്‍ത്തിയായ പെണ്‍കുട്ടികളെ എത്രയും പെട്ടെന്ന് വിവാഹം ചെയ്തയയ്ക്കാന്‍ ചില തീവ്ര മതസംഘടനകളുടെ നേതാക്കള്‍ നിര്‍ദേശം നല്കിയതായാണ് വിവരം.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുസ്ലിം മതവിശ്വാസികളായ നൂറുകണക്കിന് പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം വിവാഹമെന്ന് ഉറപ്പിച്ച്‌ നിക്കാഹ് നടത്തിയ പെണ്‍കുട്ടികളെയും വേഗത്തില്‍ കെട്ടിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്. നിക്കാഹിന് ശേഷം വിദേശത്തേക്ക് പോയ വരന്മാരെ ഇതിനായി തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. പതിവിന് വിപരീതമായി തുണിക്കടകളിലും ജ്വല്ലറികളിലും അനുഭവപ്പെടുന്ന തിരക്കും ഇത്തരം കല്യാണങ്ങളുടെ ബാക്കിപത്രമാണെന്ന് കച്ചവടക്കാരും പറയുന്നു.

വിവാഹപ്രായം ഉയര്‍ത്തുന്നത് രാജ്യത്തെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒരേ മനസ്സോടെ സ്വാഗതം ചെയ്യുകയാണ് പെണ്‍കുട്ടികള്‍. സമൂഹമാധ്യമങ്ങളിലടക്കം തങ്ങളുടെ സന്തോഷം പങ്കുവെച്ച്‌ നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി കഴിഞ്ഞു, ഇതില്‍ ഏറെയും മുസ്ലിം മതവിശ്വാസികളാണെന്നതാണ് ശ്രദ്ധേയം.

ഹിന്ദു സംഘടനകളും സിറോ മലബാര്‍ സഭയടക്കമുള്ള ക്രിസ്ത്യന്‍ സഭകളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുമ്ബോള്‍ ചില മുസ്ലിം സംഘടനകള്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. മതസംഘടനകളെ തോല്‍പ്പിക്കുന്ന തീവ്രതയോടെയാണ് മുസ്ലിം ലീഗ് നിയമത്തെ എതിര്‍ക്കുന്നത്. ഭരണഘടനാ ലംഘനമെന്ന് വാദിക്കുന്ന ലീഗ് നേതാക്കള്‍ എന്തിനാണ് ശരിക്കും എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച്‌ എതിര്‍ക്കുന്നവരോടൊപ്പമാണ് സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍. എന്നാല്‍ ക്രിസ്ത്യന്‍ സഭകള്‍ നിയമത്തെ അംഗീകരിക്കുമെന്ന് അറിയിച്ചതോടെ സിപിഎം തത്ക്കാലം പരസ്യപ്രസ്താവനകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ വിവാഹപ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത്.

Anandhu Ajitha

Recent Posts

‘ബാറ്റിൽ ഓഫ് ഗാൽവാൻ’: സൽമാൻ ഖാൻ ചിത്രത്തിനെതിരെ മുഖം കറുപ്പിച്ച്‌ ചൈന; വസ്‌തുതകൾ വളച്ചൊടിക്കുന്നുവെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ

ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…

28 minutes ago

അയ്യന്റെ പൊന്നുകട്ടവർ എണ്ണം പറഞ്ഞകത്താകുമ്പോൾ കേസ് അടുത്ത ഉന്നതനിലേക്ക്???

കടകംപള്ളി കേസിൽ സുരേന്ദ്രനും പി.എസ്. പ്രശാന്തിനും എസ്‌ഐടി ചോദ്യംചെയ്തതിന് പിന്നാലെ അന്വേഷണം രണ്ട് ട്രാക്കിലായി പുരോഗമിക്കുന്നു. ഒരു ഭാഗം അന്താരാഷ്ട്ര…

48 minutes ago

നിർണ്ണായകനീക്കവുമായി എസ്ഐടി !ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെയും പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു ; ശനിയാഴ്ച നടന്ന ചോദ്യം ചെയ്യൽ നീണ്ടത് 2 മണിക്കൂർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായകനീക്കം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ…

1 hour ago

ഇടത് പക്ഷം പുറത്ത് മാത്രം സ്ത്രീപക്ഷം പറയുന്നവർ അവസരം വരുമ്പോൾ വനിതകളെ ആക്രമിക്കും

ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത്…

2 hours ago

നിത്യതയിലേക്ക്…മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…

2 hours ago