Marriage LifeStyle hectic traditional rituals Marriage Rituals
ആചാരങ്ങൾ എന്നും പവിത്രതയോടെ കാത്തുസൂക്ഷിക്കുന്നവരാണ് ഭാരതീയർ. ആയതിനാൽ തന്നെ വിവാഹം ദൈവീകമായ ഒന്നായിട്ടാണ് കാണുന്നത്. പലപ്പോഴും രാജ്യം മാറുന്നതിനനുസരിച്ച് വിവാഹ രീതികളും ആചാരങ്ങളും മാറാറുണ്ട്. വൈവിധ്യങ്ങളില്‍ നിറഞ്ഞ വിവാഹ ആചാരങ്ങള്‍ക്കിടയില്‍ വിചിത്രമായ ചില രീതികളും പിന്തുടര്‍ന്ന് പോരുന്ന ചില രാജ്യങ്ങളുണ്ട്. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ആചാരമാണ് വിവാഹമെന്നത്.
എന്നാല്‍, വിചിത്രമായ ഒരാചാരത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ബോര്‍ണിയോയിലെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വ്യത്യസ്തമായ രീതിയാണ് വിവാഹത്തിന്. ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്രത്തിലെ പ്രധാന വിവാഹാനന്തര ചടങ്ങുകളില്‍ ഒന്നാണ് ‘നോ ടു ബാത്ത്റൂം’ എന്നത്. അതായത് വിവാഹം കഴിഞ്ഞാല്‍ മൂന്ന് ദിവസത്തേക്ക് വധുവോ വരാനോ ബാത്ത്റൂമില്‍ പോകാന്‍ പാടില്ല എന്നതാണ് അവിടത്തെ ആചാരം. ഇവരുടെ വിശ്വാസ പ്രകാരം അങ്ങനെ പോകാതിരുന്നത് മാത്രമേ വിവാഹ ചടങ്ങ് പൂര്‍ണമായും അവസാനിക്കുകയുള്ളു. ഇതുവഴി ദാമ്പത്യത്തിൽ ഉണ്ടാകുന്ന ദോഷങ്ങള്‍ അവസാനിക്കുമെന്നും ഈ നവദമ്പതികൾക്ക് എന്നും സന്തോഷകരും സമാധാനപരവുമായ ഒരു ജീവിതം നയിക്കാനാകുമെന്നുമാണ് പൂര്‍വ്വികര്‍ പറയുന്നത്. ഈ ആചാരങ്ങൾ ഇന്നും ഇവിടങ്ങളിൽ പാലിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യകത.
അതേസമയം മൂന്ന് ദിവസം മൂത്രമൊഴിക്കാതെ, കുളിക്കാതെ, മറ്റ് ദൈനംദിന പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാതെ കഴിഞ്ഞു കൂടുന്നത് വളരെ ദോഷകരവും വിഷമകരവും ആണ്. ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ വധൂവരന്മാര്‍ക്ക് അവരുടെ ജീവിതം ആസ്വദിക്കാന്‍ പോലും സാധിക്കില്ല. മാത്രമല്ല ലൈംഗികജീവിതത്തിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാകില്ല. എന്നാൽ ആദ്യ മൂന്ന് ദിവസങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്‌താല്‍ പിന്നീടുള്ള അവരുടെ ജീവിതം സന്തോഷകരമായിരിക്കില്ലെന്നാണ് ഇവരുടെ വിശ്വാസം. ഇനി മൂന്ന് ദിവസം ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്തും സഹനവും നേടിയെടുത്താല്‍ ദമ്പതികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നും അവര്‍ വിശ്വസിക്കുന്നു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…