Sunday, May 19, 2024
spot_img

വിവാഹ ശേഷം മൂന്ന് നാളിൽ ബാത്‌റൂമിൽ പോകാൻ പാടില്ല: വിചിത്ര ആചാരവുമായി ഒരു നാട് : ഇതിന്റെ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും

ആചാരങ്ങൾ എന്നും പവിത്രതയോടെ കാത്തുസൂക്ഷിക്കുന്നവരാണ് ഭാരതീയർ. ആയതിനാൽ തന്നെ വിവാഹം ദൈവീകമായ ഒന്നായിട്ടാണ് കാണുന്നത്. പലപ്പോഴും രാജ്യം മാറുന്നതിനനുസരിച്ച് വിവാഹ രീതികളും ആചാരങ്ങളും മാറാറുണ്ട്. വൈവിധ്യങ്ങളില്‍ നിറഞ്ഞ വിവാഹ ആചാരങ്ങള്‍ക്കിടയില്‍ വിചിത്രമായ ചില രീതികളും പിന്തുടര്‍ന്ന് പോരുന്ന ചില രാജ്യങ്ങളുണ്ട്. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ആചാരമാണ് വിവാഹമെന്നത്.

എന്നാല്‍, വിചിത്രമായ ഒരാചാരത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ബോര്‍ണിയോയിലെ ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് വ്യത്യസ്തമായ രീതിയാണ് വിവാഹത്തിന്. ഇന്തോനേഷ്യയിലെ ടിഡോംഗ് ഗോത്രത്തിലെ പ്രധാന വിവാഹാനന്തര ചടങ്ങുകളില്‍ ഒന്നാണ് ‘നോ ടു ബാത്ത്റൂം’ എന്നത്. അതായത് വിവാഹം കഴിഞ്ഞാല്‍ മൂന്ന് ദിവസത്തേക്ക് വധുവോ വരാനോ ബാത്ത്റൂമില്‍ പോകാന്‍ പാടില്ല എന്നതാണ് അവിടത്തെ ആചാരം. ഇവരുടെ വിശ്വാസ പ്രകാരം അങ്ങനെ പോകാതിരുന്നത് മാത്രമേ വിവാഹ ചടങ്ങ് പൂര്‍ണമായും അവസാനിക്കുകയുള്ളു. ഇതുവഴി ദാമ്പത്യത്തിൽ ഉണ്ടാകുന്ന ദോഷങ്ങള്‍ അവസാനിക്കുമെന്നും ഈ നവദമ്പതികൾക്ക് എന്നും സന്തോഷകരും സമാധാനപരവുമായ ഒരു ജീവിതം നയിക്കാനാകുമെന്നുമാണ് പൂര്‍വ്വികര്‍ പറയുന്നത്. ഈ ആചാരങ്ങൾ ഇന്നും ഇവിടങ്ങളിൽ പാലിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യകത.

അതേസമയം മൂന്ന് ദിവസം മൂത്രമൊഴിക്കാതെ, കുളിക്കാതെ, മറ്റ് ദൈനംദിന പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാതെ കഴിഞ്ഞു കൂടുന്നത് വളരെ ദോഷകരവും വിഷമകരവും ആണ്. ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ ആദ്യ മൂന്ന് ദിവസങ്ങളില്‍ വധൂവരന്മാര്‍ക്ക് അവരുടെ ജീവിതം ആസ്വദിക്കാന്‍ പോലും സാധിക്കില്ല. മാത്രമല്ല ലൈംഗികജീവിതത്തിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാകില്ല. എന്നാൽ ആദ്യ മൂന്ന് ദിവസങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്‌താല്‍ പിന്നീടുള്ള അവരുടെ ജീവിതം സന്തോഷകരമായിരിക്കില്ലെന്നാണ് ഇവരുടെ വിശ്വാസം. ഇനി മൂന്ന് ദിവസം ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്തും സഹനവും നേടിയെടുത്താല്‍ ദമ്പതികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നും അവര്‍ വിശ്വസിക്കുന്നു.

Related Articles

Latest Articles