Kerala

മസാല ബോണ്ട് ‍കേസ്; ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

എറണാകുളം: മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. കേസിൽ തനിക്ക് ഇനി കൂടുതലൊന്നും പറയാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ഫിനാൻസ് ഡിജിഎം ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ഇഡി ഇന്ന് കോടതിയെ അറിയിക്കും. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിഫ്ബിയുടെ കൈവശമാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നൽകാനില്ലെന്നുമായിരുന്നു ഐസക്ക് നേരത്തെ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന ഉറച്ച നിലപാടിലാണ് ഇഡി.

മസാല ബോണ്ട് കേസിൽ ഇഡി സമൻസിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം കഴിഞ്ഞ മാസം ഹൈക്കോടതി തള്ളിയിരുന്നു. ഹാജരായി മൊഴി നൽകുന്നതിൽ എന്താണ് പ്രശ്നമെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ഇഡിയോട് സഹകരിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഐസക്. പല തവണ ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഐസക്കിന് അനുകൂല നടപടികൾ കോടതിയും സ്വീകരിച്ചിരുന്നില്ല.

anaswara baburaj

Recent Posts

പെരുമ്പാവൂര്‍ വധക്കേസ് ; അമീറുൾ ഇസ്ലാമിന് തൂക്കുകയർ തന്നെ!ഹൈക്കോടതി അപ്പീൽ തള്ളി

കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം…

11 mins ago

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

പരോളിൽ ഇറങ്ങി കല്യാണം കഴിക്കുന്ന സഖാക്കൾ ഉള്ള നാട്ടിൽ ഇതൊക്കെ എന്ത്! | arya rajendran

38 mins ago

ഹെലികോപ്റ്റര്‍ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മൃതദേഹം കണ്ടെത്തി. ടെഹ്‌റാന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫൈ വനമേഖലയിലാണ്…

1 hour ago

ഇനി അതിവേഗം ബഹുദൂരം ! മൂന്ന് മിനിറ്റിൽ 160 കിലോമീറ്റർ വേഗത ; അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

മുംബൈ : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ മോഡൽ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. മുംബൈ -അഹമ്മദാബാദ് റൂട്ടിലേക്കുള്ള…

2 hours ago

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

2 hours ago