ബർമിങ്ഹാമിൽ ക്ഷേത്രത്തിന് പുറത്ത് സുരക്ഷയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കത്തിയുമായെത്തിയ 18കാരനെയാണ് പിടികൂടിയത്. വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ സ്‌പോൺ ലെയ്‌നിലെ ദുർഗാ ക്ഷേത്രത്തിന് മുന്നിൽ നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുംഖംമൂടി ധരിച്ചെത്തിയ ഒരു കൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്. ഇവർ ഉദ്യോഗസ്ഥർക്ക് നേരെ ആക്രോശിക്കുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. പിന്നാലെ ചിലർ പോലീസ് ഉദ്യോഗസ്ഥരെ പിടിച്ച് മാറ്റിയ ശേഷം ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസാണ് അക്രമിയെ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർക്ക് നേരെ അക്രമികൾ പടക്കങ്ങളും മറ്റും എറിഞ്ഞതായുംറിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ചില കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…