ആക്രമണത്തിൽ പരിക്കേറ്റ വിന്നി
കൊച്ചി വല്ലാര്‍പാടത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരതര പരിക്ക്. പനമ്പുകാട് മത്സ്യഫാം ഉടമ പോള്‍ പീറ്ററുടെ ഭാര്യ വിന്നിയെയാണ് ഇന്നലെ രാത്രി മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം മർദ്ദിച്ചത്. തലയ്ക്കും കൈക്കും ഗുരുതരമായ പരിക്കേറ്റ വിന്നി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ ഇരുപതോളം സ്റ്റിച്ചുകളുണ്ട്. കൈക്ക് ഒടിവുമുണ്ട്. സംഭവത്തില്‍ മുളവുകാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവരുടെ ഉടമസ്ഥതയിലുള്ള ചെമ്മീന്‍കെട്ടില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ വിന്നി വാഹനത്തിനടുത്ത് നില്‍ക്കുമ്പോഴാണ് സംഘമെത്തിയത്. സംഘത്തെ കണ്ട് ഫോണ്‍ വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ഓടിയെത്തി ഇരുമ്പുവടികൊണ്ട് തലയ്ക്ക് പിന്നില്‍ അടിയ്ക്കുകയായിരുന്നെന്ന് വിന്നിയുടെ ഭര്‍ത്താവ് പോള്‍ പീറ്റര്‍ പറയുന്നു. നിലത്തുവീണ വിന്നിയെ ഇരുമ്പുവടി ഉപയോഗിച്ചും മറ്റും സംഘം മര്‍ദ്ദിച്ചു.
ഫാമുമായി ബന്ധപ്പെട്ട് നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോള്‍ പീറ്റര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് വധഭീഷണി മുഴക്കിയിരുന്നെന്നും മുളവുകാട് പോലീസില്‍ പരാതി നല്‍കിയിരുന്നതായും പോള്‍ പറയുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…