യുവ ഡോക്ടർമാരുടെ പ്രതിഷേധത്തിൽ നിന്ന്
പശ്ചിമബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്ത ആർ ജി കർ ആശുപത്രിയിൽ യുവവനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആശുപത്രിയിലെ അമ്പത് സീനിയർ ഡോക്ടർമാർ ഇന്ന് കൂട്ടത്തോടെ രാജിവച്ചു.
സീനിയർ ഡോക്‌ടർമാർ തങ്ങളുടെ ജൂനിയർ സഹപ്രവർത്തകരെ പിന്തുണച്ച് രാജി വച്ച് ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാരസമരം നടത്തുകയാണ്. ഇതിന് പുറമെ ക്യാമ്പസിൽ ജനാധിപത്യം സംരക്ഷിക്കുക, ആശുപത്രിക്കുള്ളിൽ കൂടുതൽ രോഗീ സൗഹൃദ സംവിധാനം ഉണ്ടാക്കുക, പശ്ചിമ ബംഗാളിൽ ഉടനീളമുള്ള ആശുപത്രികൾക്കായി കേന്ദ്രീകൃത റഫറൽ സംവിധാനം, സിസിടിവി, ഓൺ-കോൾ റൂമുകൾ, ശുചിമുറികൾ തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ശരിയായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് എന്നിവയാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങൾ.
പോലീസ് സുരക്ഷ വർധിപ്പിക്കൽ, വനിതാ പോലീസുകാരെ റിക്രൂട്ട് ചെയ്യൽ, ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള അധിക ആരോഗ്യ പ്രവർത്തകരെ വേഗത്തിൽ നിയമിക്കുക തുടങ്ങിയവയും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
അധികൃതരുടെ അനാസ്ഥയോടുള്ള പ്രതിഷേധമായാണ് മുതിർന്ന ഡോക്ടർമാരുടെ കൂട്ടരാജിയെ വിലയിരുത്തുന്നത്. ഇന്ന് രാവിലെ പതിനഞ്ചോളം സീനിയർ ഡോക്ടർമാർ ജൂനിയർ ഡോക്ടർമാർക്കൊപ്പം പ്രതീകാത്മക നിരാഹാര സമരത്തിൽ പങ്കെടുത്ത് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…