Kerala

സ്വർണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ മകൾക്കെതിരായ നിർണ്ണായക തെളിവുകൾ ഇന്ന് പുറത്ത് വിടുമെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ ഇന്ന് മാത്യു കുഴൻനാടൻ എംഎൽഎ പുറത്തുവിടും. കെപിസിസിയിൽ വാർത്താസമ്മേളനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുള്ളത് പതിനൊന്ന് മണിക്കാണ്. വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പറുമായി ബന്ധം ഉണ്ടെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചത് ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ്.

പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ വ്യക്തമാക്കിയത്. പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ അത് പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിനിടെ മുഖ്യമന്ത്രി ക്ഷോഭിക്കുകയും ചെയ്തു. ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും തെളിവ് പുറത്തുവിടുമെന്നും മാത്യു കുഴൽനാടൻ ഇന്നലെ ന്യൂസ് അവറിലും വ്യക്തമാക്കിയിരുന്നു.

admin

Recent Posts

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി വരും; തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് പാർട്ടി നേരിടാൻ പോകുന്നതെന്ന് അമിത് ഷാ

ദില്ലി: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടെണ്ണൽ ദിവസമായ ജൂൺ…

21 mins ago

വാകത്താനത്ത് 19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്ന് മാലിന്യകുഴിയിൽ തള്ളി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: വാകത്താനത്ത് സഹപ്രവര്‍ത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29)…

46 mins ago

മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാൻ ശ്രമം; ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്റെ നയമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ…

1 hour ago

വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം, അഞ്ചു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് യുവാക്കൾ, എല്ലാവരുടെയും മൃതദ്ദേഹത്തിനരികിൽ സിറിഞ്ചുകൾ!

കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല്…

1 hour ago

റായ്ബറേലിയിൽ രാഹുൽ ഗാന്ധി! അമേഠിയിൽ കിഷോരി ലാൽ ശർമ! പത്രിക നൽകേണ്ടതിന്റെ അവസാന ദിവസം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ദില്ലി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്…

2 hours ago

പൗരത്വ ഭേദ​ഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് അമിത് ഷാ

ദില്ലി: പൗരത്വ ഭേദ​ഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 hours ago