Featured

മാമ മാധ്യമങ്ങൾക്ക് ഉറക്കമില്ലേ? സന്ദീപവാര്യർക്കെതിരെ മാതൃഭൂമിയുടെ കള്ളവാർത്ത പൊട്ടിത്തെറിച്ച് യുവനേതാവ്

ഷാജി കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്‍. മാതൃഭുമിയിലെ പെയ്ഡ് ന്യൂസുകാരനെതിരെ നിയമനടപടി സ്വീകരിക്കും . കര്‍ണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനില്‍ കുമാര്‍ജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങില്‍ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി പോയതാണ് . രജിത്തിന്റെ കൂടെയാണ് ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത് . മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച് ഫോട്ടോയെടുത്തു .

ആ ഫോട്ടോയില്‍ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരണ്‍ വന്നതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റും ? ഇനി മാതൃഭൂമിയുടെ പെയ്ഡ് ന്യൂസുകാരന്‍ എന്റെ പ്രതികരണം തേടി എന്ന് പറയുന്നത് പച്ചക്കള്ളമാണ് . ഉണ്ടെങ്കില്‍ തെളിവ് സഹിതം വാര്‍ത്ത പൊളിയുമായിരുന്നു .

എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ് കിരണ്‍ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച് എഡിജിപി വിജിലന്‍സിന് ഇ മെയില്‍ വഴി പരാതി നല്‍കിയത് സ്‌ക്രീന്‍ ഷോട്ട് പുറത്തു വിടുന്നു . അന്ന് ആ പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഷാജ് കിരണ്‍ അന്നേ അകത്തായേനെ .

ഷാജ് കിരണ്‍ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളില്‍ പോലും പറഞ്ഞിട്ടുമില്ല .

കുറെ കാലമായി എനിക്കെതിരെ വാര്‍ത്ത ഉല്പാദിപ്പിക്കുന്ന ഈ ലേഖകന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നോടുള്ള സ്‌നേഹവും വിശ്വാസവും തകര്‍ക്കാനുള്ള ഭാഗമായാണ് ഈ വാര്‍ത്ത ചെയ്തതെന്നും അറിയാം . നിരവധി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം അയാളുടെ ഫോട്ടോകള്‍ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാര്‍ത്ത ചമക്കുന്നത് തോന്നിവാസമാണ് .എന്തായാലും ദൈവം കാത്ത് തെളിവായി ഷാജ് കിരണിനെതിരെ നല്‍കിയ ഇ മെയില്‍ പരാതിയുണ്ട് . എന്റെ പ്രതികരണം പോലും ഉള്‍പ്പെടുത്താതെ വാര്‍ത്ത നല്‍കിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചത് .പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് മാത്രം വാര്‍ത്ത ചെയ്യുമ്പോള്‍ എന്റെ പ്രതികരണം വേണ്ടല്ലോ അല്ലേ ?

 

Anandhu Ajitha

Recent Posts

കലണ്ടറിലൂടെ വേദപഠനം സാധ്യമാക്കിയ ഉദ്യമത്തിന് വീണ്ടും അംഗീകാരം ! സപര്യ വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്

കോഴിക്കോട്: സപര്യ സാംസ്കാരിക സമിതി സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാരം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദവിദ്യ കലണ്ടറിന്. കോഴിക്കോട് അളകാപുരി…

1 hour ago

ഇറാനിൽ പ്രക്ഷോഭം ആളിക്കത്തുന്നു !!രാജകുമാരന്റെ ആഹ്വാനത്തിൽ തെരുവിലിറങ്ങി ജനം; വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ച് ഭരണകൂടം

ദില്ലി : വിലക്കയറ്റത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ഇറാനിൽ ജനരോഷം ശക്തമായതോടെ കടുത്ത നടപടികളുമായി ഭരണകൂടം. ഇറാനിലെ വിവിധ പ്രവിശ്യകളിലേക്ക്…

1 hour ago

കിടക്കയിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗം ചട്ടുകം ചൂടാക്കി പൊള്ളിച്ചു! രണ്ടാനമ്മ നൂർ നാസർ അറസ്റ്റിൽ

കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…

3 hours ago

ശബരിമല സ്വർണക്കൊള്ള! നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം ; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…

3 hours ago

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

1 day ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

1 day ago