ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി. അബ്ദുൾ ഹഫീസ് എന്ന മൗലവിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്.
മലമൂത്ര വിസർജനത്തിന് ശേഷം പിൻഭാഗം കഴുകാൻ മൗലവിയും ആവശ്യപ്പെടാറുണ്ടെന്ന് ഒരു വിദ്യാർത്ഥി ആരോപിച്ചു. നിർദ്ദേശങ്ങൾ നിരസിച്ചാൽ വിദ്യാർത്ഥികളെ ഇയാൾ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു
മൗലവിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഗ്രാമവാസികൾ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ആരോപണങ്ങൾ മൗലാന നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് മൗലവി പറയുന്നത്
ബസ്തി ജില്ലയിലെ മുണ്ടെർവ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പർസ ഹജ്ജാം ഗ്രാമത്തിൽ അറബിയ ശംസുൽ ഉലൂം എന്ന പേരിൽ ഒരു മദ്രസ വളരെക്കാലമായി പ്രവർത്തിക്കുന്നുണ്ട്. ഗ്രാമത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികൾ മത വിദ്യാഭ്യാസം നേടുന്നതിനായി ഈ മദ്രസയിലാണ് എത്തിയിരുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ മദ്രസയിൽ അദ്ധ്യാപകനായി അബ്ദുൾ ഹഫീസ് എത്തുന്നത്. ഇയാൾക്കെതിരെ നേരത്തെയും കുട്ടികൾ പരാതിപ്പെട്ടിരുന്നു.
ബിഹാർ സ്വദേശിയായ കുട്ടിയാണ് ഇപ്പോൾ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. മലമൂത്ര വിസർജനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം അബ്ദുൾ ഹഫീസ് കുട്ടികളെ തൻ്റെ പിൻഭാഗം കഴുകാൻ പ്രേരിപ്പിച്ചതായി കുട്ടി വീട്ടിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. മൗലവി തന്നെ പീഡനത്തിനിരയാക്കിയതായും തനിക്ക് ഇനിയും മദ്രസയിൽ തുടരാൻ സാധിക്കില്ലെന്നും കുട്ടി പറഞ്ഞു. പരാതിയുമായി മുന്നോട്ടു പോയതിനാൽ തങ്ങളെ കുടുക്കാനുള്ള ഗൂഢാലോചന മൗലവി നടത്തുമെന്ന ഭയവും ഗ്രാമവാസികൾക്കുണ്ട്. അബ്ദുൾ ഹഫീസ് കൗശലക്കാരനാണെന്നും, ഗ്രാമവാസികൾക്കിടയിൽ സംഘർഷമുണ്ടാക്കാൻ അയാൾ ആഗ്രഹിക്കുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.
അതേസമയം മാദ്ധ്യമങ്ങളോട് സംസാരിക്കവെ മൗലവി അബ്ദുൾ ഹഫീസ് തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് പറയുന്നത്. തന്നെ അപകീർത്തിപ്പെടുത്താനും മദ്രസയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള ഗൂഢാലോചനയാണിതെന്നും അയാൾ പറഞ്ഞു. തൻ്റെ സത്പേരിന് കളങ്കം വരുത്തുന്നവർക്കെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് അയാൾ കൂട്ടിച്ചേർത്തു. ഇതിനിടെ ഈ മദ്രസയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കുട്ടികളെ കൊണ്ടുപോകാൻ പ്രദേശത്ത് എത്തിയിട്ടുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…