കണ്ണൂർ: മാവേലി എക്സ്പ്രസിന്‍റെ എൻജിൻ കാക്കയിടിച്ച് തകരാറിലായി. തുടർന്ന് ഒന്നര മണിക്കൂർ ട്രെയിൻ വൈകുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് കാക്ക ഇടിച്ചതിനെ തുടർന്ന് ഒന്നരമണിക്കൂറോളം തലശ്ശേരി സ്റ്റേഷനിൽ നിർത്തിയിട്ടത്. പകരം കണ്ണൂരിൽ നിന്ന് എത്തിച്ച എൻജിൻ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്. പുലർച്ചെ 4.55ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് എൻജിനെ വൈദ്യുതിക്കമ്പിയുമായി ബന്ധിപ്പിക്കുന്ന ഭാഗമായ പാന്‍റോഗ്രാഫ് കാക്കയിടിച്ച് തകരാറിലായത്.
ഇതിന് പിന്നാലെ 5.30 ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പാളത്തിൽ വരേണ്ട ചെന്നൈ-മംഗളൂരു വണ്ടി മധ്യത്തിലെ പാളത്തിലേക്ക് കടത്തിവിട്ടു. ഈ വണ്ടിയിലേക്ക് പ്ലാറ്റ് ഫോമിൽനിന്ന് ഒന്നാമത്തെ പാളത്തിലേക്കിറങ്ങിമാത്രമേ കയറാനാകുകയുള്ളൂ. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് 10 മിനിറ്റ് നിർത്തിയിട്ട്, എല്ലാവരും കയറിയെന്നുറപ്പാക്കിയ ശേഷമാണ് വണ്ടി സ്റ്റേഷൻ വിട്ടത്. കണ്ണൂരിൽനിന്ന് ഡീസൽ എൻജിനെത്തിച്ച് ഘടിപ്പിച്ച് 6.35ന് മാവേലി യാത്ര തുടരുകയും ചെയ്തു.
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…