അഗളി: അട്ടപ്പാടിയില് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്ത്. പുതൂര് പട്ടണക്കല് ഭാഗത്ത് ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റുകള് എത്തിയതായിട്ടാണ് സൂചനകൾ ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ ഇവര് പട്ടണക്കല് ഊരിനടുത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലും രാത്രി 11.30ഓടെ പട്ടണക്കല് ആദിവാസി ഊരിലും എത്തിയതായാണ് പറയപ്പെടുന്നത്.
പട്ടണക്കല് ഊരില് നിന്ന് പലചരക്ക് സാധനങ്ങളും അരിയും വാങ്ങിയ ശേഷം ഇവർ കാട്ടിലേക്ക് മടങ്ങിഎന്നും പറയുന്നുണ്ട്. സൈലന്റ്വാലി മലനിരകളിലേക്കും നീലഗിരി കുന്നുകളിലേക്കും എളുപ്പത്തില് എത്തിപ്പെടാന് കഴിയുന്ന പ്രദേശമാണ് പട്ടണക്കല് മേഖല. ഒരിടവേളക്കുശേഷം തുടര്ച്ചയായി രണ്ടാം തവണയാണ് അട്ടപ്പാടിയില് മാവോവാദി സാന്നിധ്യം ഉണ്ടായതായി പറയുന്നത്.
അതേസമയം ദിവസങ്ങള്ക്ക് മുമ്പ് ചിറ്റൂരിനടുത്ത് കട്ടേക്കാട് പ്രദേശത്തെ ബാലചന്ദ്രന് എന്നയാളുടെ വീട്ടിലും ആയുധധാരികളായ മൂന്നംഗ മാവോവാദി സംഘമെത്തിയിരുന്നു എന്ന സൂചനകളും ലഭിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…