Kerala

സാമൂഹിക ഒരുമയെ സുദൃഢമാക്കാൻ ദീപങ്ങളുടെ ഉത്സവത്തിന് സാധിക്കട്ടെ ; ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആശംസകൾ നേർന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ജനമനസ്സുകളിൽ ആഘോഷത്തിന്റെ ആനന്ദം പകരാനും വർദ്ധിച്ച ഐക്യബോധവും സമഷ്ടിസ്നേഹവും കൊണ്ട് നമ്മുടെ സാമൂഹിക ഒരുമയെ സുദൃഢമാക്കാനും ദീപങ്ങളുടെ ഈ ഉത്സവത്തിന് സാധിക്കുമാറാകട്ടെ എന്നാണ് ഗവർണർ ആശംസിച്ചിരിക്കുന്നത്.

നാളെയാണ് ഈ വർഷത്തെ ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. എല്ലാ വർഷവും കാർത്തിക മാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്. 14 വർഷത്തെ വനവാസം പൂർത്തിയാക്കി ശ്രീരാമൻ അയോദ്ധ്യ നഗരത്തിൽ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ അയോദ്ധ്യയിലെ ജനങ്ങൾ ദീപങ്ങൾ കൊണ്ട് നഗരം അലങ്കരിച്ചുവെന്നും അക്കാലത്ത് അയോദ്ധ്യ നഗരം ദീപങ്ങളുടെ പ്രകാശത്താൽ തിളങ്ങിയെന്നുമാണ് ഇതിന് പിന്നിലെ ഐതിഹ്യം. വിളക്ക് കത്തിക്കുന്ന ഈ പാരമ്പര്യം കണക്കിലെടുത്താണ് ഈ ഉത്സവത്തിന് ദീപാവലി എന്ന് പേരിട്ടത്. ദീപം എന്നാല്‍ പ്രകാശമെന്നും വലി എന്നാല്‍ ഒരു നിര എന്നാണുമര്‍ഥം. അങ്ങനെ ദീപാവലി എന്നാല്‍ വിളക്കുകളുടെ ഒരു നിര എന്നാണ് അര്‍ത്ഥമാക്കുന്നത്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

7 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago