Kerala

തൃശൂരില്‍ എംഡിഎംഎ വേട്ട; രണ്ട് യുവാക്കള്‍ പിടിയില്‍, പ്രതികളുടെ പക്കല്‍ നിന്ന് കണ്ടെത്തിയത് പെണ്‍കുട്ടികളുടെയടക്കം 250 ലധികം വിദ്യാര്‍ഥികളുടെ ലിസ്റ്റ്

തൃശൂര്‍: കൈപ്പമംഗലത്ത് എംഡിഎംഎ യുമായി രണ്ട് പേര്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്നും 15.2 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

കൂടാതെ പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് എക്‌സൈസ് കണ്ടെടുത്തു.

കടമായി ലഹരി വസ്തുക്കള്‍ വാങ്ങിയവരുടെ ലിസ്റ്റാണിതെന്ന് പ്രതികൾ പറഞ്ഞു. വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 17 ഉം 25 ഉം വയസിനിടയില്‍ പ്രായമുള്ള കുട്ടികളുടെ പേരാണ് ലിസ്റ്റിലുള്ളത്.

Meera Hari

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

2 hours ago