young-women
കൊച്ചി: സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അശ്ളീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഒടിടി പ്ലാറ്റ്ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയില്‍ വീണതോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് യുവതിയുടെ പരാതി.
എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്. യുവതി അഭിനയിച്ച ചിത്രം അടുത്തിടെ എസ്മ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്ത് വന്നിരുന്നു. എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് തന്നെ കെണിയിൽപെടുത്തിയതെന്നാണ് യുവതിയുടെ ആരോപണം.
ഷൂട്ടിങ് തിരുവനന്തപുരത്ത് വെച്ചാണ് നടത്തിയത്. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയലല്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. എഴുതാനും വായിക്കാനും അറിയാത്ത തന്നെകൊണ്ട് ഒരു കരാറില്‍ ഒപ്പു വെപ്പിച്ചെന്നും എന്താണ് കരാറിലെന്ന് മനസിലാക്കാതെയാണ് എല്ലാം ഒപ്പിട്ടതെന്നും യുവതി ദൃശ്യങ്ങളിൽ പറയുന്നുണ്ട്.
മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ തന്നെ സംവിധായകയും അണിയറപ്രവര്‍ത്തകരും ഭീഷണിപ്പെടുത്തി. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം തന്നിട്ടേ തിരിച്ച് പോകാനാവൂ എന്ന് പറഞ്ഞു. ഒടുവിൽ ഭീഷണിക്ക് വഴങ്ങിയാണ് അശ്ലീല സിനിമയില്‍ അഭിനയിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു. മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തതു പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂ എന്നു സംവിധായിക പറഞ്ഞിട്ടാണ് സിനിമയില്‍ അഭിനയിച്ചത്. ചിത്രം പറത്ത് വന്നപ്പോഴാണ് കൊടും ചതി മനസിലായത്.
അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്തായെന്നും രണ്ടു വയസ്സുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍റുകളിലും സുഹൃത്തുക്കളുടെ വീട്ടിലുമാണ് ഇപ്പോള്‍ കഴിയുന്നതെന്ന് യുവതി പറയുന്നുണ്ട്. ഭര്‍ത്താവിനും സ്വന്തം നാട്ടിലേയ്ക്കു പോകാനാവാത്ത സാഹചര്യമായി. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും യുവതി ആരോപിച്ചു. തിരുവനന്തപുരം സൈബർ സെൽ പൊലീസിൽ പരാതി നൽകിയപ്പോൾ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പരാതിക്കാരിയായ തന്നെ മുന്നിലിരുത്തി വിഡിയോ പൊലീസ് കണ്ട് ആസ്വദിച്ചെന്നും യുവതി ആരോപിച്ചു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…