ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം കടക്കുമ്പോൾ തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ മീ ടൂ ആരോപണവുമായി യുവതി. പുസ്‌തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് തരൂരിന് ഷേക്ക് ഹാൻഡ് നൽകുമ്പോൾ അസാധാരണമായി കൈ പിടിച്ച് ഞെരിച്ചുവെന്നും മാറിടത്തിലേക്ക് തുറിച്ചു നോക്കിയെന്നുമാണ് സുപ്രീംകോടതി അഭിഭാഷകൻ ജയ് ആനന്ദിന് അയച്ച സന്ദേശത്തിൽ യുവതി ആരോപിക്കുന്നത്. തരൂരിന്റെ കടുത്ത ആരാധികയായ തന്നെ ഈ പ്രവൃത്തി ഞെട്ടിച്ചുവെന്നും മറ്റൊരു ചടങ്ങിൽ വച്ച് കണ്ടപ്പോഴും സമാനമായ പെരുമാറ്റം തരൂർ ആവർത്തിച്ചുവെന്നും യുവതി ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വർഷം തരൂർ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്താണ് സംഭവമെന്നും സന്ദേശത്തിലുണ്ട്.
സുപ്രീംകോടതി അഭിഭാഷകനും പുറത്താക്കപ്പെട്ട എം പി മഹുവ മൊയ്ത്രയ്‌ക്കെതിരെ പരാതി നൽകിയ വ്യക്തിയുമായ ജയ് ആനന്ദ് ദേഹദ്രായിക്കാണ് യുവതി ആരോപണം അടങ്ങുന്ന സന്ദേശം അയച്ചിരിക്കുന്നത്. ജയ് ആനന്ദാണ് ആരോപണത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തരൂരിനെതിരെ ജയ് ആനന്ദും രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇതാണ് ശശി തരൂരിന്റെ തനിനിറം. ഈ നീചൻ ജയിലിൽ കിടക്കണം. ഏതെങ്കിലും ഒരു കോടതിക്ക് മുമ്പാകെ യുവതിയുടെ പരാതി സീൽ ചെയ്ത കവറിൽ സമർപ്പിക്കാൻ തൻ തയ്യാറാണ്. തിരുവനന്തപുരത്തെ സത്യസന്ധരായ വോട്ടർമാർ തന്നെ വീണ്ടും തെരഞ്ഞെടുക്കുമെന്ന് ഈ വിഡ്ഢി സ്വയം വിശ്വസിക്കുന്നു. തീരുമാനം എടുക്കുന്നതിന് മുമ്പ് തിരുവനന്തപുരത്തുകാർ തരൂരിന്റെ തനിനിറവും നികൃഷ്ട പ്രവർത്തികളും അറിഞ്ഞിരിക്കണം- ജയ് ആനന്ദ് ട്വീറ്റിൽ വ്യക്തമാക്കുന്നു
തരൂരിനെതിരെ നേരത്തെയും യുവ അഭിഭാഷകനായ ജയ് ആനന്ദ് രംഗത്ത് വന്നിട്ടുണ്ട്. ഒരു ഹോട്ടൽ ലോബിയിൽ വച്ച് ഒരു സ്ത്രീയോട് തരൂർ മോശമായി പെരുമാറുന്നതിന് താനും മഹുവയും സാക്ഷികളായിരുന്നുവെന്നും എന്തുകൊണ്ടോ ഇക്കാര്യം പുറത്തു പറയേണ്ടെന്ന് മഹുവ തന്നോട് പറഞ്ഞുവെന്നും ജയ് ആനന്ദ് എക്‌സിലൂടെ വെളിപ്പെടുത്തിയിരുന്നു. മഹുവ മൊയ്ത്രയും ശശി തരൂരും തമ്മിലുള്ള ചില ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…
മസ്‌കറ്റ്:മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജകീയ സ്വീകരണം. ജോർദാൻ, എത്യോപ്യ എന്നിവിടങ്ങളിലെ വിജയകരമായ സന്ദർശനത്തിന്…
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…