Medical-college-fake-doctor-arrest-police-case
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികിത്സിച്ചത് 22-കാരന്‍. പി ജി ഡോക്ടറാണെന്ന് പറഞ്ഞാണ് യുവാവ് ചികിത്സ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ ഡോക്ടറെന്ന വ്യാജേന ചികിത്സനടത്തിയതും പറ്റിച്ചതും. മുൻ പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് നിഖിൽ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.
മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍ നിന്ന് നിഖില്‍ പണം തട്ടുകയായിരുന്നു. മാത്രമല്ല ഇയാളുടെ രക്ത സാംബിളുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ റിനുവിന്റെ രോഗി ഡിസ്ചാര്‍ജാകാതിരിക്കാന്‍ സാംബിളുകളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു. എന്നാൽ പരിശോധനാഫലങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടര്‍മാര്‍ക്കു ഇതിൽ പന്തികേട് തോന്നി തുടർന്നാണ് നിഖിലിനെ പിടികൂടിയത്.
ശനിയാഴ്ച രാവിലെ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചു. ആള്‍മാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാള്‍ക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നാസറുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…