Categories: Kerala

പ്രായപൂർത്തിയാകാത്ത ആദിവാസി ബാലികമാരെ മൈസൂരിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി ബാലികമാരെ മൈസൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കൾ പിടിയിൽ. കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫൽ, കണിയാമ്പറ്റ ഷമീം എന്നിവരാണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും സുഹൃത്തുക്കളാണ്. ഇവരുമായി യുവാക്കൾ ഫോണിൽ വിളിച്ചും മറ്റും ബന്ധം സ്ഥാപിക്കുകയായിരുന്നു. പുതുവത്സര തലേന്ന് പെൺകുട്ടികളുമായി ഇവർ മൈസൂരിലേക്ക് പോയി. ഇതിൽ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

അതേസമയം അറസ്റ്റിലായ ഇവരില്‍ ഒരാൾക്ക് പതിനെട്ടും മറ്റൊരാൾക്ക് പത്തൊമ്പത് വയസുമാണ് പ്രായം. പോക്സോ നിയമപ്രകാരവും,പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പോക്സോ കോടതിയിൽ ഹാജരാക്കും. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

1 hour ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago