തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് (Christmas) ക്രിസ്തുമസ്. ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശമോതി ലോകമെങ്ങുമുള്ള വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷത്തിലാണ്. കോവിഡ് മഹാമാരി സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതാണ് നല്ലതെങ്കിലും, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെറിയ ആഘോഷങ്ങള്‍ നടത്താവുന്നതാണ്.
25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചു കൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രിസ്ത്യന്‍ പള്ളികളില്‍ പാതിരാ കുര്‍ബാനകള്‍ നടന്നു.വിദ്വേഷം നിറഞ്ഞ മനസുകള്‍ക്ക് ലോകത്ത് സമാധാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും സമാധാനത്തിനായി വിദ്വേഷം വെടിയണമെന്നും കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാത്തോലിക്കാ ബാവ പറഞ്ഞു.
ബെത്‍ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി യേശു പിറന്നതിന്‍റെ ഓര്‍മയിലാണ് വിശ്വാസികള്‍. സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്‍റെ പുല്‍ക്കൂട്ടിലെ ജനനം. അതേസമയം ക്രിസ്മസ് പലടത്തും പല തീയതികളിലാണ് ആഘോഷിക്കുന്നത്. കത്തോലിക്കർ,പ്രൊട്ടസ്റ്റന്റുകൾ,ഗ്രീക്ക് ഓർത്തഡോക്‌സ് സഭ,റുമേനിയൻ ഓർത്തഡോക്‌സ് സഭ തുടങ്ങിയർ ക്രിസ്മസ് ആഘോഷിക്കുന്നത് ഡിസംബർ 25 നാണ്. റഷ്യൻ,സെർബിയൻ,മാസിഡോണിയൻ,,ജോർജിയൻ യുക്രേനിയൻ ഓർത്തഡോക്‌സ് സഭകൾ ജനുവരി ഏഴിന് ക്രിസ്മസ് ആഘോഷിക്കുന്നത്. ക്രിസ്മസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെങ്കിലും ജർമനിയിൽ നിന്ന് വന്നതാണെന്ന് ചരിത്രം പറയുന്നു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…